ശിശുദിനത്തിൽ കാൻസർ രോഗികൾക്കുവേണ്ടി മുടി മുറിച്ചുനൽകി അഞ്ചുവയസുകാരി
ശിശുദിനത്തിൽ കാൻസർ രോഗികൾക്കുവേണ്ടി മുടി മുറിച്ചുനൽകി അഞ്ചുവയസുകാരി
Tuesday, November 14, 2017 1:53 PM IST
കാ​യം​കു​ളം: ശി​ശു​ദി​ന​ത്തെ ചി​ല​ർ ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​ന്പോ​ൾ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി വി​ഗ് നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ്വ​ന്തം മു​ടി മുറി​ച്ചു​ന​ൽ​കി അ​ഞ്ചു വ​യ​സു​കാ​രി മാ​തൃ​ക​യാ​യി.

ചെ​ങ്ങ​ന്നൂ​ർ പെ​ണ്ണു​ക്ക​ര വി​ശ്വ​നി​വാ​സി​ൽ ര​ഞ്ജി​ത്തി​ന്‍റെ​യും രേ​വ​തി​യു​ടെ മ​ക​ൾ ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ എം​എം​എ​ആ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ വൈ​ഗ ര​ഞ്ജി​ത്താ​ണ് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കാ​കെ മാ​തൃ​ക​യാ​യ​ത്.

ത​ന്‍റെ 12 ഇ​ഞ്ച് മു​ടി​യാ​ണ് വൈ​ഗ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ദാ​നം ന​ൽ​കി​യ​ത്. ഭ​ര​ണി​ക്കാ​വ് തെ​ക്ക് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ത​ത്ത്വ​മ​സി എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി ബാ​ബു​കു​ട്ട​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ കാ​യം​കു​ളം ചേ​ത​ന​യി​ൽ എ​ത്തി ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി നെ​ടും​പു​റ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വൈ​ഗ മു​ടി മു​റി​ച്ചു ന​ല്കി​യ​ത്. ചേ​ത​ന​യു​ടെ വി​ഗ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന കാ​ൻ​സ​ർ കാ​രു​ണ്യ പ​ദ്ധ​തി​യി​ലേ​ക്കാ​ണു മു​ടി ന​ല്കി​യ​ത്. കേ​ശ​ദാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫാ. ​ബി​ന്നി നെ​ടും​പു​റ​ത്ത് വൈ​ഗ​യ്ക്കു​ന​ൽ​കി കു​ട്ടി​യെ അ​ഭി​ന​ന്ദി​ച്ചു. ത​ത്ത്വ​മ​സി പ്ര​സി​ഡ​ന്‍റ് ഓ​മ​ന​കു​ട്ട​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി​കു​മാ​ർ മെ​ംബ​ർ ശ​ശി, അം​ഗ​ങ്ങ​ളാ​യ ഷാ​ജി, ബാ​ബു, കാ​ർ​ത്തി​കേ​യ​ൻ ക​റ്റാ​നം രാ​ധാ​കൃ​ഷ്ണ​ൻ, ശ​ശി​ക​ല, ആ​ശാ​കി​ര​ണം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​നി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.