കാ​ല​വ​ർ​ഷ​ത്തി​ൽ ക​ട​പു​ഴ​കി​യ​ത് 5.73 ല​ക്ഷം തെ​ങ്ങു​ക​ൾ
Tuesday, November 14, 2017 2:10 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ട​​​പു​​​ഴ​​​കി​​​യ​​​ത് 5.73 ല​​​ക്ഷം തെ​​​ങ്ങു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ മാ​​​സം 30 വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷക്കെ​​​ടു​​​തി​​​യി​​​ൽ ന​​​ഷ്ട​​​മാ​​​യ തെ​​​ങ്ങു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കാ​​​ണി​​​ത്. 5,73,768 തെ​​​ങ്ങു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ത​​​ക​​​ർ​​​ന്നു​​വീ​​​ണ​​​ത്.

ക​​​ഴി​​​ഞ്ഞ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കൃ​​​ഷി​​നാ​​​ശമു​​​ണ്ടാ​​​യ വി​​​ള​​​ക​​​ളി​​​ലൊ​​ന്നു തെ​​​ങ്ങുകൃ​​​ഷി​​​യാ​​​ണ്. 3778 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്താ​​​യു​​​ള്ള തെ​​​ങ്ങു​​​ക​​​ൾ കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലു​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​​തോ​​​ടെ 57.37 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. 5350 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്ത് നെ​​​ൽ​​​കൃ​​​ഷി​ ന​​​ശി​​ച്ച​​തു വ​​​ഴി 21 കോ​​​ടി​​​യു​​​ടെ ന​​ഷ്‌​​ടം ക​​​ണ​​​ക്കാ​​​ക്കു​​ന്നു. 1033 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്താ​​​യി 25,83,740 വാ​​​ഴ ന​​​ശി​​​ച്ചു. ഇ​​​തി​​​ന്‍റെ ന​​​ഷ്ടം 56.84 കോ​​​ടി രൂ​​പ. 2118 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തെ പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി വെ​​​ള​​​ളം ക​​​യ​​​റി ന​​​ശി​​​ച്ച​​​തോ​​​ടെ 5.29 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്.


സം​​​സ്ഥാ​​​ന​​​ത്ത് 17,115 ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്താ​​​ണു ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​രെ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ നാ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. 34,947 ക​​​ർ​​​ഷ​​​ക​​​ർ​​ക്കാ​​​ണു കൃ​​​ഷി​​നാ​​​ശം നേ​​​രി​​​ട്ട​​​ത്. ആ​​​കെ 186.82 കോ​​​ടി​ രൂ​​പ​​യു​​​ടെ കൃ​​​ഷിനാ​​​ശ​​​വും ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ കാ​​​ല​​​വ​​​ർ​​​ഷ സ​​​മ​​​യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​തു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ്. 83.36 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു പാ​​​ല​​​ക്കാ​​​ട്ട് ഉ​​​ണ്ടാ​​​യ​​ത്. മ​​​ല​​​പ്പു​​​റം-24.68 കോ​​​ടി, കോ​​​ഴി​​​ക്കോ​​​ട്-15.63 കോ​​​ടി, വ​​​യ​​​നാ​​​ട്-11.85 കോ​​​ടി, എ​​​റ​​​ണാ​​​കു​​​ളം-11.16 കോ​​​ടി, കോ​​​ട്ട​​​യം- 9.75 കോ​​​ടി, ഇ​​​ടു​​​ക്കി- 8.86 കോ​​​ടി,ആ​​​ല​​​പ്പു​​​ഴ- 5.51 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ കൃ​​​ഷിനാ​​​ശ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക്.

ഈ ​​​മാ​​​സം 10 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 4.62 കോ​​​ടി​​​യു​​​ടെ കൃ​​​ഷി​​​നാ​​​ശം സം​​​സ്ഥാ​​​ന​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​ട്ടു​​ണ്ട്.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.