രാ​ജിക്കാര്യം കേ​ന്ദ്ര നേതൃത്വത്തിനു വിട്ടു
രാ​ജിക്കാര്യം കേ​ന്ദ്ര നേതൃത്വത്തിനു വിട്ടു
Tuesday, November 14, 2017 2:21 PM IST
കൊ​​​ച്ചി: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി തീ​​​രു​​​മാ​​​നം എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ദേ​​​ശീ​​​യ​​നേ​​​തൃ​​​ത്വ​​​ത്തി​​​നു വി​​​ട്ടു. ഇ​​ന്ന​​ലെ ന​​ട​​ന്ന നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഭൂ​​​രി​​​പ​​​ക്ഷം പേ​​​രു​​​ടെ​​​യും എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു തീ​​​രു​​​മാ​​​നം. മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി കൊ​​ച്ചി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​​ല്ല.

രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വും വാ​​​ക്കേ​​​റ്റ​​​വും യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി. മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ മ​​​ന്ത്രി​ രാ​​​ജി​​വ​​യ്ക്ക​​ണ​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെട്ടു. പാ​​​ർ​​​ട്ടി​​​യു​​​ടെ യ​​​ശ​​​സ് ഉ​​​യ​​​ർ​​​ത്തി​​പ്പി​​ടി​​ക്കാ​​ൻ രാ​​ജി വേ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ആ​​​വ​​​ശ്യം. ഇ​​​തി​​​നെ​​​തി​​​രേ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ യോ​​​ഗം ക​​​ലു​​​ഷി​​​ത​​​മാ​​​യി. മ​​​ന്ത്രി​​​യു​​​ടെ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​യെ​​​ത്തി​​​യ​​​തോ​​​ടെ ബ​​ഹ​​ളം വ​​ർ​​ധി​​ച്ചു.


യോ​​ഗ​​ത്തി​​ന്‍റെ പൊ​​​തു​​​വി​​​കാ​​​രം സം​​​സ്ഥാ​​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ ച​​​ർ​​​ച്ച​​ചെ​​​യ്തു ദേ​​​ശീ​​​യ​​നേ​​​തൃ​​​ത്വ​​​ത്തെ അ​​റി​​യി​​ക്കു​​മെ​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു പ്ര​​സി​​ഡ​​ന്‍റ് ടി.പി. പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​ർ യോ​​​ഗം പി​​​രി​​​ച്ചു​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന നി​​ർ​​​വാ​​​ഹ​​​ക സ​​​മ​​​തി അം​​​ഗ​​​ങ്ങ​​​ളും പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ളും അ​​​ട​​​ക്കം 110 ഓ​​​ളം പേ​​​രാ​​​ണു കൊ​​​ച്ചി കാ​​​രിക്കാ​​​മു​​​റി​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ഭ​​​വ​​​നി​​​ൽ ചേ​​​ർ​​​ന്ന നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി യോ​​​ഗ​​​ത്തി​​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.