എൽഎസ്ഡിയുമായി യുവാവ് അറസ്റ്റിൽ
എൽഎസ്ഡിയുമായി  യുവാവ് അറസ്റ്റിൽ
Saturday, November 18, 2017 2:39 PM IST
കോ​​ഴി​​ക്കോ​​ട്: ന​​ഗ​​ര​​ത്തി​​ൽ വ​​ൻ മ​​യ​​ക്കു​​മ​​രു​​ന്നു വേ​​ട്ട. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ യു​​വാ​​ക്ക​​ൾ വ്യ​​ാപ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ എ​​ൽ​​എ​​സ്ഡി(​​ലൈ​​സെ​​ർ​​ജി​​ക് ആ​​സി​​ഡ് ഡൈ ​​എ​​തി​​ലാ​​മ​​യ്ഡ്) മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി യു​​വാ​​വി​​നെ ക​​സ​​ബ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കോ​​ഴി​​ക്കോ​​ട് ക​​ല്ലാ​​യി കു​​ണ്ടു​​ങ്ങ​​ൽ മ​​ന​​ക്കാ​​ന്‍റ​​കം ഹൗ​​സി​​ൽ ഷ​​നു​​ബ്(23) ആ​​ണ് വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ​​ത്. ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മ​​യ​​ക്കു​​മ​​രു​​ന്നു ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നും വി​​ൽ​​ക്കു​​ന്ന​​തി​​നു​​മാ​​യി മാ​​ത്തോ​​ട്ടം ശ്രീ ​​മു​​ത്ത​​പ്പ​​ൻ​​ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ഫ്ലാ​​റ്റി​​ൽ താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഷ​​നൂ​​ബ്. കോ​​ഴി​​ക്കോ​​ട് സിറ്റി​​പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്നു​​മാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.


163 ഗ്രാം ​​എ​​ൽ​​എ​​സ്ഡി(Ly-Sergic acid Di-ethylamide) യാ​​ണ് ഇ​​യാ​​ളി​​ൽനി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. സി​​ൽ​​വ​​ർ പേ​​പ്പ​​ർ​​കൊ​​ണ്ട് പൊ​​തി​​ഞ്ഞ ക​​ൽ​​ക്ക​​ണ്ടം പോ​​ലെ​​യാ​​ണ് ഈ ​​മ​​യ​​ക്കു​​മ​​രു​​ന്ന് അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് എ​​ത്തി​​ക്കു​​ന്ന​​ത്. ഒ​​രു​​ഗ്രാ​​മി​​ന് പ​​തി​​നാ​​യി​​രം രൂ​​പ​​യാ​​ണ് വി​​ല. സ്റ്റാ​​മ്പാ​​യും ദ്രാ​​വ​​ക​​മാ​​യും ഇ​​ത് ല​​ഭ്യ​​മാ​​ണ്. സം​​സ്ഥാ​​ന​​ത്ത് ഇ​​ത്ര​​യും കൂ​​ടി​​യ അ​​ള​​വി​​ൽ ഈ ​​മ​​യ​​ക്കു​​മ​​രു​​ന്ന് പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്.

പു​​തു​​വ​​ത്സ​​ര ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് ഇ​​ത് വ്യാ​​പ​​ക​​മാ​​യി എ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. നേ​​പ്പാ​​ളി​​ൽ നി​​ന്നാ​​ണ് ഇ​​ത് കൊ​​ണ്ടു​​വ​​രു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. വി​​ദേ​​ശ​​ത്തു​​നി​​ന്ന് ഓ​​ണ്‍ലൈ​​ൻ​​ വ​​ഴി എ​​ൽ​​എ​​സ്ഡി വാ​​ങ്ങു​​ന്നു​​ണ്ടെ​​ന്ന് ഡി​​സി​​പി മെ​​റി​​ൻ ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

ഒ​​രു എ​​ൽ​​എ​​സ്ഡി സ്റ്റാ​​മ്പ് കൈ​​വ​​ശം വ​​ച്ചാ​​ൽ 10 വ​​ർ​​ഷം വ​​രെ ത​​ട​​വും ര​​ണ്ടുല​​ക്ഷം രൂ​​പ വ​​രെ പി​​ഴ​​യു​​മാ​​ണ് ശി​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.