മഹാരാഷ്‌ട്രയിൽനിന്നു 900 മത്സ്യത്തൊഴിലാളികൾ നാട്ടിലേക്ക്
Wednesday, December 6, 2017 3:24 PM IST
കോ​​ട്ട​​യം: ക​​ട​​ൽ​​ക്ഷോ​​ഭത്തെത്തു​​ട​​ർ​​ന്നു മ​​ഹാ​​രാ​​ഷ്‌ട്രയി​​ലെ സി​​ന്ധു​​ദു​​ർ​​ഗ് ജി​​ല്ല​​യി​​ലെ ദേ​​വ​​ഘ​​ട്ട് തീ​​ര​​ത്ത് സുര​​ക്ഷാ​​ർ​​ഥം ന​​ങ്കൂ​​ര​​മി​​ട്ട മ​​ത്സ്യത്തൊ​​ഴി​​ലാ​​ളി​​ക​​ൾ നാ​​ട്ടി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു. കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം, ക​​ന്യാ​​കു​​മാ​​രി എ​​ന്നി​​വ​​ട​​ങ്ങി​​ളി​​ൽ നി​​ന്നു​​ള്ള 65 ബോ​​ട്ടു​​ക​​ളി​​ലാ​​യി ദേ​​വ​​ഘ​​ട്ടി​​ലെ​​ത്തി​​യ 900 മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി​​യെത്തുട​​ർ​​ന്ന് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​മ​​ട​​ങ്ങി​​യ​​ത്.

ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി ഇ​​വ​​ർ നാ​​ട്ടി​​ലെ​​ത്തും. ഇ​​വ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച മ​​ല​​യാ​​ളി മി​​ഷ​​നറി ഫാ. ​​ജോ​​ർ​​ജ് കാ​​വു​​കാ​​ട്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​സ്റ്റ് ഗാ​​ർ​​ഡും സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​ക​​ളും മ​​ത്സ്യത്തൊഴി​​ലാളിക​​ൾ​​ക്ക് യാ​​ത്ര​​യയപ്പ് ന​​ൽ​​കി. തീ​​ര​​ത്തെ​​ത്തി​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ സ​​ദ്യ​​യൊ​​രു​​ക്കി അ​​ച്ച​​ന്‍റെ പ്ര​​ത്യേ​​ക അ​​നു​​ഗ്ര​​ഹം തേ​​ടി​​യ ശേ​​ഷ​​മാ​​ണ് തി​​രി​​കെ പോ​​ന്ന​​ത്. മ​​ട​​ക്ക​​യാ​​ത്രയി​​ലേ​​ക്കു​​ള്ള പാ​​ച​​ക​​വാ​​ത​​ക​​വും ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളും ഫാ. ​​കാ​​വു​​ക്കാ​​ട്ടി​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ൽ മ​​ഹാ​​രാ​​ഷ്‌ട്ര സ​​ർ​​ക്കാ​​ർ ഇ​​വ​​ർ​​ക്കു ന​​ൽ​​കി. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് ക​​ട​​ൽ ക്ഷോഭ​​ത്തെത്തു​​ട​​ർ​​ന്ന് കോ​​സ്റ്റ് ഗാ​​ർ​​ഡി​​ന്‍റെ വ​​യ​​ർ​​ലെ​​സ് സ​​ന്ദേ​​ശം ല​​ഭി​​ച്ച​​ത​​നു​​സ​​രി​​ച്ച് തൊ​​ഴി​​ലാ​​ളി​​ക​​ൾ ദേ​​വ​​ഘ​​ട്ട് തീ​​ര​​ത്ത് ന​​ങ്കൂ​​ര​​മി​​ട്ട​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...