മോ​ണ്‍. ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ ആ​ല​പ്പു​ഴ​ രൂപത കോ അഡ്ജുത്തോർ ബിഷപ്
Thursday, December 7, 2017 3:31 PM IST
ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യു​​ടെ കോ അഡ്ജുത്തോർ ബി ഷപ്പായി മോ​​ണ്‍.​ഡോ. ​ജ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ലി​​നെ ഫ്രാ​​ൻ​​സി​സ് പാ​​പ്പാ നി​​യ​​മി​​ച്ചു. 4.30ന് ​ആ​​ല​​പ്പു​​ഴ മൗ​​ണ്ട് കാ​​ർ​​മ​​ൽ ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ആ​​ല​​പ്പു​​ഴ ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ ഡി​ക്രി വാ​യി​ച്ചു. അ​തേ​സ​മ​യം​ത​ന്നെ വ​ത്തി​ക്കാ​നി​ലും നി​യ​മ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​മു​ള്ള (കോ ​അ​ഡ്ജു​ത്തോ​ർ) മെ​​ത്രാ​​നാ​​യാ​​ണു നി​​യ​​മ​​നം.

നി​ല​വി​ലെ ബി​ഷ​പ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പുതി യ ബിഷപ് സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 2018 ഫെ​​ബ്രു​​വ​​രി 11ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ല​​പ്പു​​ഴ മൗ​​ണ്ട് കാ​​ർ​​മ​​ൽ ക​​ത്തീ​​ഡ്ര​​ലി​​ൽ അ​​ഭി​​ഷേ​​കച​​ട​​ങ്ങു​​ക​​ൾ ന​​ട​​ക്കും.

കൊ​​ല്ലം രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​സ്റ്റാ​​ൻ​​ലി റോ​​മ​​ൻ, നെ​​യ്യാ​​റ്റി​​ൻ​​ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​വി​​ൻ​​സെ​​ന്‍റ് സാ​​മു​​വ​​ൽ, പു​​ന​​ലൂ​​ർ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സെൽവിസ്റ്റർ പൊ​​ന്നു​​മു​​ത്ത​​ൻ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം. വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും അ​​ല്മാ​​യ​​രു​​മ​​ട​​ക്കം നിര വധി പേർ ച​​ട​​ങ്ങു​​ക​​ൾ​​ക്കു സാ​​ക്ഷ്യം​വ​​ഹി​​ച്ചു.

നാ​​ല​​ര​​യോ​​ടെ​ ബി​​ഷ​​പ് ഡോ.​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ ഡി​​ക്രി വാ​​യി​​ച്ചു. തു​ട​ർ​ന്നു നി​​യു​​ക്ത മെ​​ത്രാ​​ൻ കൂ​പ്പു​കൈ​ക​ളോ​ടെ അ​ൾ​ത്താ​ര​യി​ലേ​ക്കു വന്നു. സ്ഥാ​​ന​ചി​​ഹ്ന​​ങ്ങ​​ളാ​​യ അ​​ര​​പ്പ​​ട്ട​​യും മാ​​ല​​യും ത​​ല​​പ്പാ​​വും ഡോ. ​​അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ അ​​ണി​​യി​​ച്ചു.


അതിനുശേഷം മെ​​ത്രാ​​ന്മാർ ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. തു​​ട​​ർ​​ന്ന് ബി​​ഷ​​പ് ഡോ. ​​അ​​ത്തി​​പ്പൊ​​ഴി​​യി​​ലും നി​യു​ക്ത മെ​ത്രാ​നും ചേ​​ർ​​ന്ന് പ്രാ​​ർ​​ഥ​​ന​​ക​​ള​​ർ​​പ്പി​​ച്ചു. വി​​ശു​​ദ്ധ ഫ്രാ​​ൻ​​സി​സ് അ​​സീ​​സി​​യു​​ടെ സ​​മാ​​ധാ​​നപ്രാ​​ർ​​ഥ​​ന ചൊ​​ല്ലി​​യാ​​യി​​രു​​ന്നു നി​​യു​​ക്ത ബി​​ഷ​​പ്പി​​ന്‍റെ ന​​ന്ദി​​പ്ര​​കാ​​ശ​​നം.
ആ​​ല​​പ്പു​​ഴ ക​​ണ്ട​ക്ക​​ട​​വ് സെ​​ന്‍റ് ഫ്രാ​​ൻ​​സി​സ് ഇ​​ട​​വ​​ക​​യി​​ലെ ആ​​നാ​​പ​​റ​​ന്പി​​ൽ വീ​​ട്ടി​​ൽ പ​​രേ​​ത​​രാ​​യ റാ​​ഫേ​​ൽ-​ ബ്രി​​ജി​​റ്റ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ മോ​​ണ്‍. ജ​​യിം​​സ് 1962 മാ​​ർ​​ച്ച് ഏ​​ഴി​​നാ​​ണ് ജ​​നി​​ച്ച​​ത്. ചെ​​ല്ലാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഹൈ​​സ്കൂ​​ളി​​ൽ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം 1977ൽ ​​ആ​​ല​​പ്പു​​ഴ സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് സെ​​മി​​നാ​​രി​​യി​​ൽ വൈ​​ദി​​ക പ​​ഠ​​നം തു​ട​ങ്ങി. 1986 ഡി​​സം​​ബ​​ർ 17ന് ​​ബി​​ഷ​​പ് ഡോ.​പീ​​റ്റ​​ർ എം. ​​ചേ​​ന​​പ്പ​​റ​​ന്പി​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. കെ​​സി​​എ​​സ്എ​​ൽ, ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ്, കേ​​ര​​ള വൊ​​ക്കേ​​ഷ​​ൻ സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​ടെ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ആ​​യി​​രു​​ന്നു.

വി.​​എ​​സ്. ഉ​​മേ​​ഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.