തീരദേശവാസികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം: സിഡ്കോ
Saturday, December 9, 2017 1:51 PM IST
കോ​ട്ട​യം: ഓ​ഖി കൊ​ടു​ങ്കാ​റ്റി​ൽ ജീ​വ​നും സ്വ​ത്തും ന​ഷ്‌​ട​പ്പെ​ട്ട​വ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ കാ​ണാ​താ​യ​വ​രു​ടെ തി​ര​ച്ചി​ൽ ഊ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സൗ​ത്ത് ഇ​ന്ത്യ ദ​ളി​ത് കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം ഗ​സ്റ്റ് ഹൗ​സി​ൽ കൂ​ടി​യ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ജ​യിം​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​ൻ മാ​ത്യു, ഷി​ബു ജോ​സ​ഫ്, എം.​എ. ജോ​സ​ഫ്, സി.​സി. കു​ഞ്ഞു​കൊ​ച്ച്, ത​ങ്ക​മ്മ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...