പ്ലസ്‌ വണ്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
പ്ലസ്‌ വണ്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
Sunday, December 10, 2017 2:42 PM IST
ത​ല​യോ​ല​പ്പ​റ​മ്പ്: പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ഥി മ​രി​ച്ച​നി​ല​യി​ല്‍. പൊ​തി ഗോ​കു​ല​ത്തി​ല്‍ ശ്രീ​കു​മാ​റി​ന്‍റെ മ​ക​ന്‍ ഹ​രി​ഗോ​വി​ന്ദ​ന്‍(17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. അ​ഷ്ട​മി​കൂ​ടാ​ന്‍ പോ​ക​ണ​മെ​ന്ന് വീ​ട്ടു​കാ​രോ​ടാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പ​ഠി​ച്ചു​ക​ഴി​ഞ്ഞു​വി​ടാ​മെ​ന്ന് പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​തെ​വ​ന്ന ഹ​രി​ഗോ​വി​ന്ദ് കു​ളി​മു​റി​യി​ല്‍ ക​യ​റി തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ളി​ക്കാ​ന്‍ ക​യ​റി ഏ​റെ ​വൈ​കി​യി​ട്ടും കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ര്‍ന്ന് അ​മ്മ കു​ളി​മു​റി തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ക​ന്‍ തൂ​ങ്ങി​നി​ല്‍ക്കു​ന്ന​ത് ക​ണ്ട​ത്.


ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മൈ​ക്കി​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ഥി​യാ​ണ് ഹ​രി​ഗോ​വി​ന്ദ​ന്‍. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: ബീ​ന. സ​ഹോ​ദ​ര​ന്‍: ഗോ​കു​ല്‍ കൃ​ഷ്ണ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.