സ്റ്റൈ​പ്പ​ൻഡിന് അ​പേ​ക്ഷി​ക്കാം
Wednesday, December 13, 2017 1:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ അ​​​സാ​​​മാ​​​ന്യ നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ച കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള​​​ള ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ 18 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത സം​​​സ്ഥാ​​​ന​​​ത്തെ കു​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്നു സ്റ്റൈ​​​പ്പ​​ൻ​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​ വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​ന്‍റെ മാ​​​തൃ​​​ക​​​യും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും സാ​​​മൂ​​​ഹ്യ നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ www.sjd.kerala.in വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 30നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പൂ​​​ജ​​​പ്പു​​​ര​​​യി​​​ലെ വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ സ്റ്റേ​​​റ്റ് ചൈ​​​ല്‍​ഡ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ ത​​​പാ​​​ല്‍ മു​​​ഖാ​​​ന്ത​​​ര​​​മോ നേ​​​രി​​​ട്ടോ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. അ​​​വാ​​​ര്‍​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ സം​​​സ്ഥാ​​​ന​​​ത്തെ കു​​​ട്ടി​​​ക​​​ളി​​​ല്‍ സ്വ​​​ര്‍​ണ മെ​​​ഡ​​​ല്‍ നേ​​​ടി​​​യ കു​​​ട്ടി​​​ക്ക് പ്ര​​​തി​​​വ​​​ര്‍​ഷം 7500 രൂ​​​പ​​​യും വെ​​​ള​​​ളി​​​മെ​​​ഡ​​​ല്‍ നേ​​​ടി​​​യ കു​​​ട്ടി​​​ക്ക് പ്ര​​​തി​​​വ​​​ര്‍​ഷം 5000 രൂ​​​പയും സ്റ്റൈ​​​പ്പ​​ൻ​​ഡ് ന​​​ല്‍​കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...