കേരള കോൺഗ്രസ് - എം മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
കേരള കോൺഗ്രസ് - എം മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം
Wednesday, December 13, 2017 2:10 PM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ തു​​ട​​ക്കം കു​​റി​​ച്ചു ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കോട്ടയം നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി പ​​താ​​ക ഉ​​യ​​ർ​​ത്തും. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഇ​​ന്നു ജി​​ല്ല​​യി​​ലെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ യൂ​​ത്ത് ഫ്ര​​ണ്ട് എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ളം​​ബ​​ര ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന റാ​​ലി​​യും ന​​ട​​ക്കും.

യൂ​​ത്ത്ഫ്ര​​ണ്ട് -എം ​​കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന വി​​ളം​​ബ​​ര റാ​​ലി ന​​ഗ​​ര​​ത്തി​​ൽ സം​​ഗ​​മി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​നു പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ്.​​കെ.​​മാ​​ണി എം​​പി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും.​​യൂ​​ത്ത്ഫ്ര​​ണ്ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഈ ​​റാ​​ലി നാ​​ഗ​​ന്പ​​ടം നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ എ​​ത്തു​​ന്ന​​തോ​​ടെ സ​​മ്മേ​​ള​​ത്തി​​നു തു​​ട​​ക്ക​​മാ​​വും.


നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ഒ​​രു ല​​ക്ഷം പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന മ​​ഹാ​​സ​​മ്മേ​​ള​​നം ന​​ട​​ക്കും. നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 16 നു ​​രാ​​വി​​ലെ 10നു ​​ഐ​​ഡ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും.

സ​​മ്മേ​​ള​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ന​​ട​​ന്ന വി​​ളം​​ബ​​ര ജാ​​ഥ ന​​ഗ​​രം കീ​​ഴ​​ട​​ക്കി. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​യാ​​യ കെ​​ടി​​യു​​സി എ​​മ്മി​​ന്‍റെ കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് നൂ​​റു​​ക​​ണ​​ക്കി​​നു ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത വി​​ളം​​ബ​​ര ഘോ​​ഷ​​യാ​​ത്ര ന​​ട​​ന്ന​​ത്. ഘോ​​ഷ​​യാ​​ത്ര കോ​​ടി​​മ​​ത​​യി​​ൽ ജോ​​യി ഏ​​ബ്ര​​ഹാം എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.