"അ​ച്ച​ട​ക്ക​മു​ള്ള ജീ​വി​തശൈ​ലി കാ​ൻ​സ​ർരോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കും’
 അ​ച്ച​ട​ക്ക​മു​ള്ള ജീ​വി​തശൈ​ലി കാ​ൻ​സ​ർരോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കും’
Wednesday, December 13, 2017 2:27 PM IST
കൂ​​​ത്താ​​​ട്ടു​​​കു​​​ളം: ​അ​​​ച്ച​​​ട​​​ക്ക​​​മു​​​ള്ള ജീ​​​വി​​​ത​​ശൈ​​​ലി കാ​​​ൻ​​​സ​​​ർ​​രോ​​​ഗ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്നു പ്ര​​ഫ. കെ.​​​വി.​ തോ​​​മ​​​സ് എം​​​പി​. കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ദീ​​​പി​​​ക, സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര-​​​മെ​​​ഡി​​​മി​​​ക്സ്, ലോ​​​ക​​​മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന കാ​​​ൻ​​​സ​​​ർ ഡി​​​റ്റെ​​​ക‌്ഷ​​​ൻ ക്യാ​​​ന്പ് ഓ​​​ണ്‍ വീ​​​ൽ​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കൂ​​​ത്താ​​​ട്ടു​​​കു​​​ളം മേ​​​രി​​​ഗി​​​രി പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ രോ​​​ഗം ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ചി​​​കി​​​ത്സ​​​യി​​​ലൂ​​​ടെ സു​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തു കാ​​​ൻ​​​സ​​​ർ സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.​ കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ത്തി​​​നെ​​​തി​​​രാ​​​യി യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ക്ക​​​ണം.​ രോ​​​ഗി​​​ക​​​ൾ​​​ക്കു കീ​​​മോ തെ​​​റാ​​​പ്പി ചി​​​കി​​​ത്സ മൂ​​​ലം ത​​​ല​​​യി​​​ലെ മു​​​ടി ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്.​ ഇ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കു വി​​​ഗ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു കേ​​​ശ​​​ദാ​​​നം ന​​​ട​​​ത്താ​​​ൻ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.​


ദീ​​​പി​​​ക ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​ ​​താ​​​ർ​​​സി​​​സ് ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത ഊ​​​ട്ടി​​​വ​​​ള​​​ർ​​​ത്താ​​​ൻ സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.​ ഇ​​​തി​​​നോ​​​ട​​​കം 200 സ്കൂ​​​ളു​​​ക​​​ളി​​​ൽ കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പാ​​​ക്കാ​​​നാ​​​യി.​ ഇ​​​തി​​​ൽ ദീ​​​പി​​​ക​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഏ​​​റെ അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​മാ​​​ണ്.​ ചി​​​കി​​​ത്സ​​യേ​​​ക്കാ​​​ൾ ഏ​​​റെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണു ബോ​​​ധ​​​വ​​​ത്​​​ക​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.​

കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി ക്യാ​​​പ് അ​​​റ്റ് കാ​​​ന്പ​​​സി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​രി​​​പാ​​​ടി ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സൗ​​​ജ​​​ന്യ മാ​​​മോ​​​ഗ്രാം ടെ​​​സ്റ്റും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.​ മേ​​​രി​​​ഗി​​​രി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​ ​​ഫി​​​ജി ന​​​ടു​​​വി​​​ലേ​​​ത്ത​​​റ​​​യി​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ർ​​​ഗ ക്ഷേ​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​അ​​​ല​​​ക്സ് പ്രാ​​​യി​​​ക്ക​​​ളം സി​​​എം​​​ഐ, ഫാ.​ ​​ജോ​​​ർ​​​ജ് മ​​​റ്റ​​​ത്തി​​​ൽ സി​​​എം​​​ഐ, ബെ​​​ന്നി മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.