കാ​ർ മെട്രോതൂണിലി​ടി​ച്ച് ബന്ധുക്കളായ മൂ​ന്നു​ പേർ മരിച്ചു
കാ​ർ മെട്രോതൂണിലി​ടി​ച്ച് ബന്ധുക്കളായ മൂ​ന്നു​ പേർ മരിച്ചു
Wednesday, December 13, 2017 2:38 PM IST
ആ​​​​ലു​​​​വ: നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു മ​​​​ട​​​​ങ്ങിയ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ർ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു മെ​​​ട്രോ​​​തൂ​​​ണി​​​ലി​​​ടി​​​ച്ചു ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു.

കോ​​​​ട്ട​​​​യം എ​​​സ്എ​​​ച്ച് മൗ​​​ണ്ട് പെ​​​രു​​​ന്പാ​​​യി​​​ക്കാ​​​ട് ത​​​​ല​​​വ​​​​നാ​​​​ട്ട് മ​​​ഠ​​​ത്തി​​​ൽ രാ​​​​ജേ​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദ് (59), മ​​​​ക​​​​ൻ അ​​​​രു​​​​ണ്‍ പ്ര​​​​സാ​​​​ദ് (32), രാ​​​​ജേ​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ന്‍റെ പി​​​​താ​​​​വ് ന​​​ട്ടാ​​​ശേ​​​രി ആ​​​ല​​​പ്പാ​​​ട് ച​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ (63) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.45ന് മു​​​​ട്ടം തൈ​​​​ക്കാ​​​​വി​​​​നു സ​​​​മീ​​​​പം യു ​​​​ടേ​​​​ണ്‍ ചെ​​​​യ്യു​​​​ന്ന ഭാ​​​​ഗ​​​​ത്തു സ്ഥാ​​​​പി​​​​ച്ച ഇ​​​​രു​​​​ന്പു​​​​ബാ​​​​റി​​​​ൽ ത​​​ട്ടി​​​യ​​​ശേ​​​ഷം മെ​​​ട്രോ തൂ​​​ണി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ന്ദ്ര​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​ൻ ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ വി​​​​വാ​​​​ഹം. വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം വി​​​​ദേ​​​​ശ​​​​ത്തെ ജോ​​​​ലി സ്ഥ​​​​ല​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന ച​​​​ന്ദ്ര​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ മൂ​​​​ത്ത​​​​മ​​​​ക​​​​നെ നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ യാ​​​​ത്ര​​​​യാ​​​​ക്കി മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഘം.​​​​അ​​​​രു​​​​ണ്‍ പ്ര​​​​സാ​​​​ദാ​​​​ണു കാ​​​​ർ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​രു​​​​ണ്‍ പ്ര​​​​സാ​​​​ദി​​​​നെ​​​​യും മു​​​​ൻ​​​​വ​​​​ശ​​​​ത്തെ ഇ​​​​ട​​​​തു​​​​സീ​​​​റ്റി​​​​ൽ ഇ​​​​രു​​​​ന്ന രാ​​​​ജേ​​​​ന്ദ്ര പ്ര​​​​സാ​​​​ദി​​​​നെ​​​​യും അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​ന​​​​യാ​​​​ണു പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്.


ഡ്രൈ​​​​വ​​​​ർ ഉ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് നി​​​​ഗ​​​​മ​​​​നം. കോ​​​​ട്ട​​​​യം മ​​​​ല​​​​യാ​​​​ള മ​​​​നോ​​​​ര​​​​മ​​​​യി​​​​ൽ ലൈ​​​​ബ്ര​​​​റേ​​​​റി​​​​യ​​​​നാ​​​​ണു രാ​​​​ജേ​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദ്. മ​​​​ക​​​​ൻ അ​​​​രു​​​​ണ്‍ മ​​​​നോ​​​​ര​​​​മ ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ സീ​​​നി​​​യ​​​ർ ഡി​​​സൈ​​​ന​​​റാ​​​ണ്.

രാ​​​​ജേ​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദി​​​​ന്‍റെ ഭാ​​​​ര്യ: മാ​​​​ന്നാ​​​​ർ കൊ​​​​ര​​​​ട്ടി മ​​​​ണ​​​​പ്പു​​​​റ​​​​ത്ത് കു​​​​ടും​​​​ബാ​​​​ഗം ഗീ​​​​താ പ്ര​​​​സാ​​​​ദ്. അ​​​​രു​​​​ണി​​​​ന്‍റെ ഭാ​​​​ര്യ: ആ​​​​തി​​​​ര വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ (അ​​​​ധ്യാ​​​​പി​​​​ക, ലൂ​​​​ർ​​​​ദ് പ​​​​ബ്ലി​​​​ക്ക് സ്കൂ​​​​ൾ കോ​​​​ട്ട​​​​യം, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ പേ​​​​രൂ​​​​ർ കോ​​​​യി​​​​പ്പു​​​​റ​​​​ത്ത് കു​​​​ടും​​​​ബാം​​​​ഗം). ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും സം​​​​സ്കാ​​​​രം ഇ​​​​ന്നു രാ​​​​വി​​​​ലെ 11നു ​​​​വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ.

ച​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രു​​​​ടെ ഭാ​​​​ര്യ: രാ​​​​ധ​​​​മ്മ. മ​​​​ക്ക​​​​ൾ: ശ്രീ​​​​രാ​​​​ജ് ച​​​​ന്ദ്ര​​​​ൻ, ശ്രീ​​​​ജി​​​​ത്ത് ച​​​​ന്ദ്ര​​​​ൻ, മ​​​​രു​​​​മ​​​​ക്ക​​​​ൾ: അ​​​​ശ്വ​​​​തി, സ​​​​ജി​​​​ത. ച​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രു​​​​ടെ സം​​​​സ്കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നു വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.