രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു കേരളത്തിൽ
Wednesday, December 13, 2017 2:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഏ​​​ക​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ച്ച യു​​​ഡി​​​എ​​​ഫ് പ​​​ട​​​യൊ​​​രു​​​ക്കം മാ​​​ർ​​​ച്ചി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് നാ​​​ശം വി​​​ത​​​ച്ച പൂ​​​ന്തു​​​റ, വി​​​ഴി​​​ഞ്ഞം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​ന്ദ​​​ർ​​​ശി​​​ക്കും.

രാ​​​വി​​​ലെ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വി​​​മാ​​​ന​​​മി​​​റ​​​ങ്ങു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി 11.30 ന് ​​​ഓ​​​ഖി ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​ക​​​ളാ​​​യ പൂ​​​ന്തു​​​റ​​​യും 12 ന് ​​​വി​​​ഴി​​​ഞ്ഞ​​​വും സ​​​ന്ദ​​​ർ​​​ശി​​​ക്കും. തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ ചി​​​ന്ന​​​ത്തു​​​റ​​​യി​​​ലെ​​​ത്തും. 1.45ന് ​​​സെ​​​ന്‍റ് ജൂ​​​ഡ്സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കാ​​​ണും.


2.50ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും. 3.45ന് ​​​തൈ​​​ക്കാ​​​ട് പോ​​​ലീ​​​സ് ഗ്രൗ​​​ണ്ടി​​​ൽ ബേ​​​ബി ജോ​​​ണ്‍ ജ​​​ന്മ​​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 5.30ന് ​​​സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ​​​ട​​​യൊ​​​രു​​​ക്കം സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. രാ​​​ത്രി​​​യോ​​​ടെ അ​​​ദ്ദേ​​​ഹം കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...