മ​ന്ത്രി ബാ​ല​ൻ സി​എ​സ്ഐ ബി​ഷ​പ്പിനെ സന്ദർശിച്ചു
മ​ന്ത്രി ബാ​ല​ൻ സി​എ​സ്ഐ ബി​ഷ​പ്പിനെ  സന്ദർശിച്ചു
Sunday, December 17, 2017 11:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​ക്ഷേ​​​മ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ സി​​​എ​​​സ്ഐ മ​​​ല​​​ബാ​​​ർ മ​​​ഹാ ഇ​​​ട​​​വ​​​ക ബി​​​ഷ​​​പ് ഡോ. ​​​റോ​​​യി​​​സ് മ​​​നോ​​​ജ് വി​​​ക്ട​​​റു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഹൗ​​​സി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

സി​​​എ​​​സ്ഐ മ​​​ല​​​ബാ​​​ർ മ​​​ഹാ​​ഇ​​​ട​​​വ​​​ക ഭാ​​​ഗ​​​മാ​​​യ ബാ​​​സ​​​ൽ മി​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ച സ​​​ഭ​​​ക​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ എ​​​സ്ഐ​​​യു​​​സി (സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ യു​​​ണൈ​​​റ്റ​​​ഡ് ച​​​ർ​​​ച്ച്) സം​​​വ​​​ര​​​ണം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ഷ​​​പ് മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​വേ​​​ദ​​​നം മ​​​ന്ത്രി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചു.
മ​​​ല​​​ബാ​​​ർ മ​​​ഹാ​​​ഇ​​​ട​​​വ​​​ക ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പ് ന​​​ൽ​​​കി.


സി​​​എ​​​സ്ഐ വി​​​ഭാ​​​ഗ​​​ത്തി​​​ന് മു​​​മ്പു ല​​​ഭി​​​ച്ചി​​​രു​​​ന്ന തൊ​​​ഴി​​​ൽ സം​​​വ​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടാ​​​ണ് മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. യോ​​​ഗ​​​ത്തി​​​ൽ മ​​​ഹാ​​​ഇ​​​ട​​​വ​​​ക ട്ര​​​ഷ​​​റ​​​ർ ഡെ​​​സ്മ​​​ണ്ട് ബാ​​​ബു, ഭ​​​ദ്രാ​​​സ​​​ന പ​​​ള്ളി വി​​​കാ​​​രി ടി.​​​ഐ. ജ​​യിം​​​സ്, പാ​​​സ്റ്റ​​​റേ​​​റ്റ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഒ​​​ലി​​​വ​​​ർ നൂ​​​ൺ, മ​​​ല​​​ബാ​​​ർ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ ജ​​​യ​​​പാ​​​ൽ സാ​​​മു​​​വ​​​ൽ സ​​​ക്കാ​​​യി, സ​​​ഭാ വ​​​ർ​​ക്കി​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.