ദേ​വ​രാ​ജ​ൻ സാ​ധാ​ര​ണ​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് അ​വ​രു​ടെ ഈ​ണ​ത്തി​ൽ സം​ഗീ​ത​മെ​ത്തി​ച്ച പ്ര​തി​ഭ​: മു​ഖ്യ​മ​ന്ത്രി
Sunday, December 17, 2017 12:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലേ​​​ക്ക് അ​​​വ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ ഈ​​​ണ​​​ത്തി​​​ൽ സം​​​ഗീ​​​ത​​​ത്തെ എ​​​ത്തി​​​ച്ച സം​​​ഗീ​​​ത പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു ജി. ​​​ദേ​​​വ​​​രാ​​​ജ​​​നെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ജി.​​​ദേ​​​വ​​​രാ​​​ജ​​​ൻ മാ​​​സ്റ്റ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ ട്ര​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ജി. ​​​ദേ​​​വ​​​രാ​​​ജ​​​ൻ ന​​​വ​​​തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
താ​​​ൻ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച മൂ​​​ല്യ​​​ങ്ങ​​​ളോ​​​ട് എ​​​ന്നും പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും ജീ​​​വ​​​ശ്വാ​​​സ​​​മാ​​​യി ക​​​രു​​​തി​​​യി​​​രു​​​ന്ന സം​​​ഗീ​​​ത​​​ത്തോ​​​ടു​​​ള്ള അ​​​ർ​​​പ്പ​​​ണ​​​മ​​​നോ​​​ഭാ​​​വ​​​വു​​​മാ​​​ണ് ആ​​​സ്വാ​​​ദ​​​ക​​​രു​​​ടെ മ​​​ന​​​സു​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​ടി​​​യി​​​രു​​​ത്തി​​​യ​​​ത്.

ക​​​മ്യൂ​​ണി​​​സ്റ്റു​​​കാ​​​ര​​​നാ​​​യാ​​​ൽ സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ഹൃ​​​ദ​​​യ​​​ച്ചു​​​രു​​​ക്ക​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ഉ​​​ത്ത​​​ര​​​മാ​​​യി​​​രു​​​ന്നു ദേ​​​വ​​​രാ​​​ജ​​​ൻ മാ​​​സ്റ്റ​​​ർ. മ​​​ല​​​യാ​​​ള​​​മു​​​ള്ള കാ​​​ല​​​ത്തോ​​​ളം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ട്ടു​​​ക​​​ൾ ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങി​​​യ ജി. ​​​ദേ​​​വ​​​രാ​​​ജ​​​ൻ മാ​​​സ്റ്റ​​​ർ ന​​​വ​​​തി പു​​​ര​​​സ്കാ​​​രം ശ്രീ​​​കു​​​മാ​​​ര​​​ൻ ത​​​ന്പി​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ മേ​​​യ​​​ർ വി.​​​കെ. പ്ര​​​ശാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഗാ​​​യ​​​ക​​​ൻ പി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ, ക​​​വി​​​ക​​​ളാ​​​യ പൂ​​​വ​​​ച്ച​​​ൽ ഖാ​​​ദ​​​ർ, പ്ര​​​ഭാ​​​വ​​​ർ​​​മ, ഭാ​​​ര​​​ത് ഭ​​​വ​​​ൻ മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി പ്ര​​​മോ​​​ദ് പ​​​യ്യ​​​ന്നൂ​​​ർ, മു​​​ൻ മേ​​​യ​​​ർ കെ.​​​ച​​​ന്ദ്രി​​​ക, ട്ര​​​സ്റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​തീ​​​ഷ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ, ഇ. ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് പി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ ന​​​യി​​​ച്ച ദേ​​​വ​​​രാ​​​ജ​​​ഗാ​​​നാ​​​ഞ്ജ​​​ലി​​​യും ന​​​ട​​​ന്നു. ഭാ​​​ര​​​ത് ഭ​​​വ​​​ൻ, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ്, ടൂ​​​റി​​​സം, സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ട്ര​​​സ്റ്റ് ന​​​വ​​​തി ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.