മ​ത​സാ​ഹോ​ദ​ര്യത്തിനു കോട്ടംതട്ടാതിരിക്കാൻ അധികാരികൾക്കു ജാഗ്രത വേണം: മാ​ർ ആ​ല​ഞ്ചേ​രി
മ​ത​സാ​ഹോ​ദ​ര്യത്തിനു കോട്ടംതട്ടാതിരിക്കാൻ അധികാരികൾക്കു ജാഗ്രത വേണം: മാ​ർ ആ​ല​ഞ്ചേ​രി
Sunday, December 17, 2017 12:07 PM IST
കൊ​​​​ച്ചി: ഭാ​​​​ര​​​​തം ലോ​​​​ക​​​​ത്തി​​​​നു സ​​​​മ്മാ​​​​നി​​​​ച്ച സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​ടെ മ​​​​ഹ​​​​ത്താ​​​​യ സം​​​​സ്കാ​​ര​​ത്തി​​നു കോ​​​​ട്ട​​​​മു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​​ർ​​ദി​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി.

സ​​​​ഹോ​​​​ദ​​​​ര്യ​​​​വും സൗ​​​​ഹാ​​​​ർ​​ദ​​​​വും പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന വേ​​​​ദി​​​​ക​​​​ളി​​​​ൽ പോ​​​​ലും വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​യു​​​​ടെ ചി​​​​ന്ത​​​​ക​​​​ൾ വി​​​​ത​​യ്ക്കു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​ജ​​ന​​ക​​മാ​​ണ്. സ​​​​മാ​​​​ധാ​​​​ന​​​​വും ശാ​​​​ന്തി​​​​യും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ളെ മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ വി​​​​ഭ​​​​ജി​​​​ക്ക​​​​രു​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഉ​​​​യ​​​​രു​​​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ കേ​​​​ന്ദ്ര​​​​ന്യൂ​​ന​​പ​​ക്ഷ ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും സീ​​​​റോ മ​​​​ല​​​​ബാ​​​​ർ യു​​​​വ​​​​ജ​​​​ന നേ​​തൃ​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ സ​​ന്ദേ​​ശം ന​​ൽ​​ക​​വേ അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ മ​​​​ല​​​​ബാ​​​​ർ യു​​​​വ​​​​ജ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​ശേ​​​​രി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ഓ​​​​ഖി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ മ​​​​രി​​ച്ച​​വ​​ർ​​ക്കു സ​​​​മ്മേ​​​​ള​​​​നം ആ​​​​ദ​​​​രാ​​ഞ്ജ​​ലി അ​​​​ർ​​​​പ്പി​​​​ച്ചു.


മ​​​​ത​​​​സ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ അ​​​​ന്ത​​​​രീ​​​​ക്ഷം ത​​​​ക​​​​രാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സ​​​​ത്ന​​യി​​​​ൽ വൈ​​ദി​​​​ക​​​​ർ​​​​ക്കും സെ​​​​മി​​​​നാ​​​​രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ചു യോ​​​​ഗം ദേ​​​​ശീ​​​​യ ന്യൂ​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ന് ക​​​​ത്ത​​​​യ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

ആ​​​​ർ​​​​ഷ ഭാ​​​​ര​​​​തം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ച മ​​​​ഹ​​​​ത്താ​​​​യ ആ​​​​പ്ത​​​​വാ​​​​ക്യ​​​​ങ്ങ​​​​ളാ​​​​യ ലോ​​​​കാ സ​​​​മ​​​​സ്താ സു​​​​ഖി​​​​നോ ഭ​​​​വ​​​​ന്തു, സ​​​​ത്യ​​​​മേ​​​​വ ജ​​​​യ​​​​തേ, യ​​​​ഥോ ധ​​​​ർ​​മ​​​​സ്ത​​​​തോ ജ​​​​യ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഹൃ​​​​ദ​​​​യ രൂ​​​​പ​​​​ത്തി​​​​ൽ എ​​​​ഴു​​​​തി വാ​​യു​​വി​​ൽ ഉ​​യ​​ർ​​ത്തി. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള യു​​​​വ​​​​ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചു. ്ര​​​​ഫ.​​ബീ​​​​നാ മ​​​​നോ​​​​ജ്, സി​​​​ജു തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സ് ന​​​​യി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​രു​​​​ണ്‍ ഡേ​​​​വി​​​​സ് വി​​​​നോ​​​​ദ് റി​​​​ച്ചാ​​​​ർ​​​​ഡ്സ​​​​ൻ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ​​​​ഫ് ആ​​​​ല​​​​ഞ്ചേ​​​​രി, സി​​സ്റ്റ​​ർ അ​​​​ഖി​​​​ല, വി​​​​പി​​​​ൻ പോ​​​​ൾ, ജോ​​​​സ്മോ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.