ചെന്നൈ മെയിൽ പാളത്തിൽ കുടുങ്ങി; ഗതാഗതം സ്തംഭിച്ചു
Sunday, December 17, 2017 12:18 PM IST
കോ​​ട്ട​​യം: എൻജിൻ ത​​ക​​രാ​​റി​​നെ തു​​ട​​ർ​​ന്നു ചെ​​ന്നൈ മെ​​യി​​ൽ പാ​​ള​​ത്തി​​ൽ കു​​ടു​​ങ്ങി​​യ​​തോ​​ടെ കാ​​യം​​കു​​ളം - എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ൽ ര​​ണ്ടു മ​​ണി​​ക്കൂ​​ർ ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം മു​​ട​​ങ്ങി.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ​യാണ് എ​​ൻ​​ജി​​ൻ ത​​ക​​രാ​​റി​​നെ തു​​ട​​ർ​​ന്നു ചെ​​ന്നൈ മെ​​യി​​ൽ കോ​​ട്ട​​യ​​ത്തി​​നു സ​​മീ​​പം പു​​ന്ന​​യ്ക്ക​​ൽ ചു​​ങ്കം പാ​​ല​​ത്തി​​ൽ കു​​ടു​​ങ്ങി​​യ​​ത്. റെ​​യി​​ൽ​​വേ ജീ​​വ​​ന​​ക്കാ​​ർ ര​​ണ്ടു​ മ​​ണി​​ക്കൂ​​ർ നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ചു സ്റ്റേ​​ഷ​​നി​​ലേ​​ക്കു മാ​​റ്റി​. പി​ന്നീ​ട് എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു പു​​തി​​യ എ​​ൻ​​ജി​​ൻ എ​​ത്തി​​ച്ചാ​​ണു യാ​​ത്ര തു​​ട​​ർ​​ന്ന​​ത്. ഇ​​തോ​​ടെ വേ​​ണാ​​ട് എ​​ക്സ്പ്ര​​സും ശ​​ബ​​രി​​മ​​ല സ്പെ​​ഷ​​ൽ ട്രെ​​യി​​നും ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി.


ഈ​​ര​​യി​​ൽ​​ക്ക​​ട​​വി​​ൽ കൊ​​ടൂരാ​​റി​​നു കു​​റു​​കെ​​യു​​ള്ള പു​​ന്ന​​യ്ക്ക​​ൽ ചു​​ങ്കം പാ​​ല​​ത്തി​​ലാ​​ണ് ട്രെ​​യി​​ൻ കു​​ടു​​ങ്ങി​​യ​​ത്. പാ​​ലം ക​​ട​​ന്ന​​തും വ​​ൻ ശ​​ബ്ദ​​ത്തോ​​ടെ എ​​ൻ​​ജി​​ൻ നി​​ല​​ച്ചു. ബോ​​ഗി​​ക​​ളി​​ലെ ലൈ​​റ്റു​​ക​​ൾ അ​​ണ​​ഞ്ഞ​​തോ​​ടെ യാ​​ത്ര​​ക്കാ​​രും ദു​​രി​​ത​​ത്തി​​ലാ​​യി. പാ​​ല​​ത്തി​​നു ന​​ടു​​വി​​ലാ​​യ​​തി​​നാ​​ൽ കോ​​ട്ട​​യം സ്റ്റേ​​ഷ​​നി​​ൽ എ​ത്തേ​ണ്ട യാ​​ത്ര​​ക്കാ​​ർ​​ക്കു പോ​​ലും പു​​റ​​ത്തി​​റ​​ങ്ങാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഇ​ങ്ങ​നെ ര​ണ്ടു മ​ണി​ക്കൂ​ർ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റ​ിയ​തി​നു ശേ​ഷ​മാ​ണ് വേ​​ണാ​​ട് എ​​ക്സ്പ്ര​​സും ശ​​ബ​​രി​​മ​​ല സ്പെ​​ഷ​​ൽ ട്രെ​​യി​​നും ക​​ട​​ത്തി​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...