മതസ്പർധ: കെഎസ്ആർടിസി ഡ്രൈവർക്കെതിരേ കേസ്
Sunday, December 17, 2017 12:18 PM IST
തൊ​ടു​പു​ഴ: അ​ഭി​ഭാ​ഷ​ക​നെ​ന്ന വ്യാ​ജേ​ന ഫേ​സ്ബു​ക്കി​ലൂ​ടെ മ​ത​സ്പ​ർ​ധ പ്ര​ച​രി​പ്പി​ച്ച കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ല​മ​റ്റം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ അ​റ​ക്കു​ളം മ​ണ്ഡ​പ​ത്തി​ൽ ശ്രീ​ജേ​ഷി​നെ​തി​രേ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

മൂ​ല​മ​റ്റം സ്വ​ദേ​ശി എ.​ആ​ർ.​അ​നീ​ഷ് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ്. അ​ഭി​ഭാ​ഷ​ക​ന​ല്ലാ​ത്ത ശ്രീ​ജേ​ഷ് ത​ന്‍റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് അ​ഡ്വ. ശ്രീ​ജേ​ഷ് മ​ണ്ഡ​പ​ത്തി​ൽ എ​ന്ന പേ​രി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...