മു​ഴ​പ്പി​ല​ങ്ങാ​ട്ട് ചരക്കു ലോ​റി ക​ത്തി​ന​ശി​ച്ചു
മു​ഴ​പ്പി​ല​ങ്ങാ​ട്ട് ചരക്കു ലോ​റി ക​ത്തി​ന​ശി​ച്ചു
Wednesday, January 3, 2018 2:09 AM IST
ത​​​ല​​​ശേ​​​രി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ മു​​​ഴ​​​പ്പി​​​ല​​​ങ്ങാ​​​ട് ടോ​​​ള്‍ബൂ​​​ത്തി​​​നു സ​​​മീ​​​പം ച​​​ര​​​ക്ക് ലോ​​​റി ക​​​ത്തി​​​ന​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ലോ​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഡ്രൈ​​​വ​​​റും ക്ലീ​​​ന​​​റും ഓ​​​ടി​​​ ര​​​ക്ഷ​​​പ്പെ​​​ട്ടു. മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു പെ​​​യി​​​ന്‍റ് ക​​​യ​​​റ്റി കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​ക്കാ​​​ണു തീ​​പി​​​ടി​​​ച്ച​​​ത്. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു.

മാ​​​നം​​​മു​​​ട്ടെ ഉ​​​യ​​​ര്‍​ന്ന തീ ​​​ക​​​ണ്ട് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും പ​​​രി​​​സ​​​ര​​​ത്തെ വീ​​​ടു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രും ഭ​​​യ​​​വി​​​ഹ്വ​​​ല​​​രാ​​​യി പു​​​റ​​​ത്തേ​​​ക്കോ​​​ടി. തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നി​​​ട​​​യി​​​ല്‍ ലോ​​​റി​​​യി​​​ല്‍​നി​​​ന്നു​​​ണ്ടാ​​​യ സ്ഫോ​​ട​​ന​​ശ​​ബ്ദം ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ച്ചു. ഇ​​തോ​​ടെ പ​​​രി​​​സ​​​ര​​​ത്തെ വീ​​​ടു​​​ക​​​ളി​​​ല്‍​നി​​​ന്നു ജ​​​ന​​​ങ്ങ​​​ളെ അ​​​ധി​​​കൃ​​​ത​​​ർ ഒ​​​ഴി​​​പ്പി​​​ച്ചു. ഗ്യാ​​​സ് ടാ​​​ങ്ക​​​റാ​​​ണ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തെ​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളും ഭീ​​​തി​​​യി​​​ലാ​​​യി.
ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ 10 അ​​ഗ്നി​​ശ​​മ​​ന യൂ​​​ണി​​​റ്റു​​​ക​​​ള്‍ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ക​​​ഠി​​​ന​​​പ്ര​​​യ​​​ത്‌​​​ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​രു​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മു​​​ള്ള ഗ​​​താ​​​ഗ​​​തം പൂ​​​ര്‍​ണ​​​മാ​​​യും നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. വൈ​​​ദ്യു​​​തി​​​ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പോ​​ലീ​​സും നാ​​​ട്ടു​​​കാ​​​രും പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ത​​​ല​​​ശേ​​​രി എ​​​എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ച്ചു. ടോ​​​ള്‍ബൂ​​​ത്ത് ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ല്‍ ലോ​​​റി​​​യു​​​ടെ ഡീ​​​സ​​​ല്‍ ടാ​​​ങ്കി​​​ന് തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. ചാ​​​ല ദു​​​ര​​​ന്ത​​​ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യ രീ​​തി​​യി​​​ലാ​​​ണ് തീ ​​​പ​​​ട​​​ര്‍​ന്ന​​​തും പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തും. ടാ​​​ങ്ക​​​ര്‍ ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്ന പ്ര​​​ചാ​​ര​​​ണം ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ വ്യാ​​​പ്തി​​​യ​​​റി​​​യാ​​​ന്‍ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്‍​പ്പെ​​​ടെ ഫോ​​​ണ്‍​കോ​​​ളു​​​ക​​​ളു​​​ടെ പ്ര​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.