കാ​​ല്‍ന​​ട യാ​​ത്ര​​ക്കാ​​ര​​ന്‍ കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സി​​ടി​​ച്ചു മ​​രി​​ച്ചു
Thursday, January 4, 2018 1:35 AM IST
കാ​​യം​​കു​​ളം: കാ​​ല്‍ന​​ട യാ​​ത്ര​​ക്കാ​​ര​​ന്‍ കെ​​എ​​സ്ആ​​ര്‍ടി​​സി സൂ​​പ്പ​​ര്‍ ഫാ​​സ്റ്റി​​ടി​​ച്ച് മ​​രി​​ച്ചു. കാ​​യം​​കു​​ളം കൊ​​റ്റു​​കു​​ള​​ങ്ങ​​ര വ​​ള​​യി​​ക്ക​​ക​​ത്ത് അ​​ബൂ​​ബ​​ക്ക​​ര്‍കു​​ഞ്ഞാ​​ണ് (69)മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ കൊ​​റ്റു​​കു​​ള​​ങ്ങ​​ര ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കൈ ​​അ​​റ്റു​​പോ​​യ നി​​ല​​യി​​ലാ​​ണ് അ​​ബു​​ബ​​ക്ക​​റി​​നെ കാ​​യം​​കു​​ളം ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.


തു​​ട​​ര്‍ന്ന് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
ഇ​​തി​​നി​​ടെ കാ​​യം​​കു​​ള​​ത്തു നി​​ന്നും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബ​​ന്ധു​​ക്ക​​ളെ ക​​യ​​റ്റാ​​തെ ആം​​ബു​​ല​​ന്‍സ് പോ​​കാ​​ന്‍ ശ്ര​​മി​​ച്ച​​ത് ത​​ര്‍ക്ക​​ത്തി​​നി​​ട​​യാ​​ക്കി. ഭാ​​ര്യ: ആ​​ബി​​ദ. മ​​ക്ക​​ള്‍: ആ​​രി​​ഫ്, നൗ​​ഷാ​​ദ്, ഇ​​ര്‍ഷാ​​ദ്, നി​​ഷാ​​ദ്, നി​​ഷാ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.