ബ​സും നാ​ട​ക​വാ​നും കൂ​ട്ടി​യിടിച്ച് 40 പേർക്കു പരിക്ക്
Thursday, January 4, 2018 1:35 AM IST
തൃ​​​ശൂ​​​ർ: അ​​​ഞ്ചേ​​​രി വ​​​ള​​​ർ​​​കാ​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സും ഓ​​​ച്ചി​​​റ​​യി​​ലെ നാ​​​ട​​​ക​​​സം​​​ഘ​​​ത്തി​​​ന്‍റെ ടെ​​മ്പോ ട്രാ​​​വ​​​ല​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു നാ​​​ല്പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്ക്. ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​രം. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ന്‍റെ​​​യും നാ​​​ട​​​ക​​​വാ​​​നി​​​ന്‍റെ​​​യും മു​​​ൻ​​​ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. ഓ​​​ച്ചി​​​റ സ​​​രി​​​ഗ തീ​​​യ​​​റ്റ​​​റി​​​ന്‍റെ നാ​​​ട​​​ക​​​വ​​​ണ്ടി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെട്ട​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

നാ​​​ട​​​ക​​​വാ​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ത്തു​​​പേ​​​ർ​​​ക്കും ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​പ്പ​​​തി​​​ലേ​​​റെ പേ​​​ർ​​​ക്കു​​​മാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ നാ​​​ട​​​ക​​ന​​ട​​ൻ ഭ​​​ദ്ര​​​ൻ, ഉ​​​ഷ ഉ​​​ണ്ണി എ​​​ന്നി​​​വ​​​ർ തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ടെ​​​മ്പോ ഡ്രൈ​​​വ​​​ർ സ​​​ജു​​​വി​​​നും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. മു​​​പ്പ​​​തോ​​​ളം പേ​​​രെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി വി​​​ട്ട​​​യ​​​ച്ചു.


തൃ​​​ശൂ​​​രി​​​ലേ​​​ക്കു വ​​​ന്നി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ എ​​​റ​​​ണാ​​​കു​​​ളം ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​യി​​​രു​​​ന്ന നാ​​​ട​​​ക​​​സം​​ഘ​​ത്തി​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് കു​​​ട്ട​​​നെ​​​ല്ലൂ​​​ർ - തൃ​​​ശൂ​​​ർ പാ​​​ത​​​യി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.