30 മി​നി​റ്റി​നകം സേ​വ​നം ഉറപ്പാക്കി റീ​ജ​ണ​ൽട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ്
Thursday, January 4, 2018 2:08 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു 30 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ കാ​​​ര്യം നേ​​ടി മ​​​ട​​​ങ്ങാം. ലൈ​​​സ​​​ൻ​​​സ് സം​​​ബ​​​ന്ധി​​​ച്ചും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ചു​​​മു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് 30 മി​​​നി​​​റ്റി​​​നു​​ള്ളി​​ൽ ന​​​ൽ​​കു​​​ന്ന​​​ത്.

ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്ക​​​ൽ, ലൈ​​​സ​​​ൻ​​​സ് പ​​​ർ​​​ട്ടി​​​ക്കു​​​ലേ​​​ഴ്സ്, അ​​​ഡ്ര​​​സ് മാ​​​റ്റു​​​ക, ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് ലൈ​​​സ​​​ൻ​​​സ്, ഹ​​​സാ​​​ഡ​​​ഡ് ലൈ​​​സ​​​ൻ​​​സ് ചേ​​​ർ​​​ക്കു​​​ക എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ളും പ്രൈ​​​വ​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം മാ​​​റ്റു​​​ക, ഉ​​​ട​​​മ​​​സ്ഥ​​​ന്‍റെ അ​​​ഡ്ര​​​സ് മാ​​​റ്റു​​​ക തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്നു. വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ ഈ ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ജി​​​ത് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.