സ്വ​ർ​ണ​ക്ക​ട​ത്ത്: എ​യ​ർ ഇ​ന്ത്യ ഉദ്യോഗസ്ഥനെതി​രേ സി​ബി​ഐ കു​റ്റ​പ​ത്രം
Thursday, January 4, 2018 2:23 AM IST
കൊ​​​ച്ചി: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ​​​നി​​​ന്ന് 11 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം ക​​​ട​​​ത്തി കൊ​​​ണ്ടു​​​വ​​​ന്ന കേ​​​സി​​​ൽ എ​​യ​​ർ ഇ​​ന്ത്യ കാ​​​ബി​​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​​നെ​​​തി​​​രേ സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.
മും​​​ബൈ സ്വ​​​ദേ​​​ശി ഹി​​​മ​​​ത് കു​​​മാ​​​ർ ഒ​​​ബാ​​​നെ​​​തി​​​രെ​​​യാ​​​ണ് സി​​​ബി​​​ഐ കൊ​​​ച്ചി യൂ​​​ണി​​​റ്റ് സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യ​​​ത്.

2017 ഓ​​​ഗ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് ജി​​​ദ്ദ​​​യി​​​ലേ​​​ക്കു പോ​​​യ വി​​​മാ​​​ന​​​ത്തി​​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​​യി​​​രു​​​ന്ന ഹി​​മ​​ത് കു​​മാ​​ർ ഒ​​​മ്പ​​​തി​​​ന് മ​​​ട​​​ങ്ങി​​വ​​രു​​മ്പോ​​ഴാ​​ണ് സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ക്കെ​​​തി​​​രേ വ​​​ഞ്ച​​​ന, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ൾ എ​​ന്നി​​വ​​യാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 13 സാ​​​ക്ഷി​​​ക​​​ളും 13 രേ​​​ഖ​​​ക​​​ളും അ​​​ട​​​ങ്ങി​​​യ​​​താ​​​ണ് കു​​​റ്റ​​​പ​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.