ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ ഏ​ക​ത 2018: ദീ​പ​ശി​ഖാ പ്ര​യാ​ണം നാ​ളെ കൊ​ച്ചി​യി​ൽ
Thursday, January 4, 2018 2:23 AM IST
കൊ​​​ച്ചി: സ്പെ​​​ഷ​​​ൽ ഒ​​​ളി​​​മ്പി​​​ക്സ് ഭാ​​​ര​​​ത്, സം​​​സ്ഥാ​​​ന കാ​​​യി​​​ക വ​​​കു​​​പ്പ്, സാ​​​മൂ​​​ഹ്യ നീ​​​തി വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രു​​​ടെ സാ​​​ന്‍റാ ഫെ​​​സ്റ്റും യൂ​​​ണി​​​ഫൈ​​​ഡ് മാ​​​ർ​​​ച്ചും സ്പെ​​​ഷ​​​ൽ അ​​​ത്​​​ല​​റ്റി​​​ക് മീ​​​റ്റും (ഏ​​​ക​​​ത 2018) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു 11 മു​​​ത​​​ൽ 14 വ​​​രെ ന​​​ട​​​ക്കും. കാ​​​ര്യ​​​വ​​​ട്ടം എ​​​ൽ​​​എ​​​ൻ​​​സി​​​പി​​​ഇ മൈ​​​താ​​​ന​​​ത്താ​​​ണു പ​​​രി​​​പാ​​​ടി​​​ക​​​ൾ. 11നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​ണു ഗി​​​ന്ന​​​സ് റി​​​ക്കാ​​​ഡി​​​നാ​​​യു​​​ള്ള സാ​​​ന്‍റാ ഫെ​​​സ്റ്റ് ന​​​ട​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 294 സ്പെ​​​ഷ​​​ൽ, ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 15,000 കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളും 5,000 അ​​​ധ്യാ​​​പ​​​ക​​​രും 7,000 എ​​​ൻ​​​എ​​​സ്എ​​​സ്, സ്കൗ​​​ട്ട് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും. അ​​​ത്​​​ല​​റ്റി​​​ക് മീ​​​റ്റി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ ദി ​​​ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​സേ​​​ബി​​​ൾ​​​ഡ് (എ​​​ഐ​​​ഡി) എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സൂ​​​ശീ​​​ല കു​​​ര്യ​​​ച്ച​​​ൻ, സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ വി​​​ന​​​യ, സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ഭാ​​​ര​​​ത് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ വി​​​മ​​​ൽ ഗ്രേ​​​സ്, എ​​​ഐ​​​ഡി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ശ്വി​​​ൻ കു​​​മാ​​​ർ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സി​​​ബി എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.


ഏ​​​ക​​​ത 2018 നു ​​​മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണം നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ നാ​​​ലു വ​​​രെ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജി​​​ല്ല​​​യി​​​ലെ മു​​​പ്പ​​​തോ​​​ളം സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു കാ​​​സ​​​ർ​​​ഗോ​​​ഡു നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണം പ​​​ത്തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.