പിടിയരി നേർച്ചയ്ക്ക് ആയിരങ്ങളെത്തി; ചാവറത്തിരുനാൾ സമാപിച്ചു
Thursday, January 4, 2018 2:23 AM IST
മാ​ന്നാ​നം: ജ​ന്മ​ഗൃ​ഹ​ത്തി​ൽ​നി​ന്നു​ള്ള ച​ാവ​റ തീ​ർ​ഥാ​ട​നം. ന​വ​വൈ​ദി​ക​രു​ടെ ബ​ലി​യ​ർ​പ്പ​ണം. ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പി​ടി​യ​രി നേ​ർ​ച്ച​ഭ​ക്ഷ​ണം. വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ നി​റ​വേ​കി​യ ച​ട​ങ്ങു​ക​ളോ​ടെ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ളി​നു സ​മാ​പ​നം. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ലേ​ക്കു തീ​ർ​ഥാ​ട​ക​ർ ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു.

രാ​വി​ലെ കൈ​ന​ക​രി​യി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ​നി​ന്നു തു​ട​ങ്ങി​യ തീ​ർ​ഥാ​ട​നം 10.30ന് ​ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ എ​ത്തി​ച്ചേ​ർ​ന്നു. 11ന് ​സി​എം​ഐ സ​ഭ​യി​ലെ ന​വ​വൈ​ദി​ക​ർ പ്രി​യോ​ർ ജ​ന​റാ​ൾ ഫാ.​പോ​ൾ അ​ച്ചാ​ണ്ടി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ന​ട​ന്ന പി​ടി​യ​രി ഉൗ​ണ് (നേ​ർ​ച്ച ഭ​ക്ഷ​ണം) തീ​ർ​ഥാ​ട​ക​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ ആ​രം​ഭി​ച്ചു പി​ന്നീ​ട് അ​ഭം​ഗു​രം തു​ട​ർ​ന്നു പോ​രു​ന്ന പി​ടി​യ​രി നേ​ർ​ച്ച​യെ അ​നു​സ്മ​രി​ച്ച് ന​ട​ത്തു​ന്ന പി​ടി​യ​രി ഉൗ​ണ് അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യാ​ണ് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ക​രു​തു​ന്ന​ത്.


വൈ​കു​ന്നേ​രം 4.30നു ​മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി തി​രി ന​ൽ​ക​ലി​നുശേ​ഷം ആ​റി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു.

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​സ്വ​രൂ​പം സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​ത്തി​ന് മു​ത്തു​ക്കു​ട​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ക​ന്പ​ടി​യേ​കി. വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ മ​ണ്ണി​ലൂ​ടെ സം​വ​ഹി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തെ ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളുമായി വി​ശ്വാ​സി​ക​ൾ അ​നു​ധാ​വ​നം ചെ​യ്തു.

പ്ര​ദ​ക്ഷി​ണം ഫാ​ത്തി​മ മാ​താ ക​പ്പേ​ള​യി​ൽ എ​ത്തി​യ​പ്പോ​ൾ ഫാ.​ഡേ​വി​സ് ചി​റ​മ്മേ​ൽ സ​ന്ദേ​ശം ന​ൽ​കി. ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പ്ര​ദ​ക്ഷി​ണം സ​മാ​പി​ച്ച​ശേ​ഷം ന​ട​ന്ന തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...