ഡീസലിനു റിക്കാർഡ് വില
Tuesday, January 16, 2018 2:22 AM IST
കൊ​​​​ച്ചി: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല സ​​​​​ർ​​​​​വ​​​​​കാ​​​​​ല റി​​​​​ക്കാ​​​​​ർ​​​​​ഡിൽ. മൂ​​​​​ന്നാ​​​​​ഴ്ച​​​​​യ്ക്കി​​​​​ടെ പെ​​​​​ട്രോ​​​​​ളി​​​​​ന് ഒ​​​​​ന്ന​​​​​ര രൂ​​​​​പ​​​​​യു​​​​​ടെ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് ര​​​​​ണ്ട​​​​​ര രൂ​​​​​പ​​​​​യു​​​​​ടെ​​​​​യും വ​​​​​ർ​​​​​ധ​​​​​ന ഉ​​​​​ണ്ടായി. കോട്ടയത്തും ആലപ്പുഴയിലും പെട്രോളിന് 74.09 രൂപയും പത്തനം തിട്ടയിൽ 74.45 രൂപയുമാണ്. ഡീസലിന് കോട്ടയത്തും ആലപ്പുഴയിലും 66.17 രൂപയും പത്തനംതിട്ടയിൽ 66.50 രൂപയുമാണ്. കൊ​​​​​ച്ചി​​​​​യി​​​​​ൽ പെ​​​​​ട്രോ​​​​​ൾ ലി​​​റ്റ​​​റി​​​ന് 73.86 രൂ​​​​​പ​​​​​യും ഡീ​​​​​സ​​​​​ൽ ലി​​​റ്റ​​​റി​​​ന് 65.95 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് ഇ​​​ന്ന​​​ല​​​ത്തെ വി​​​​​ല. ഡീ​​​​​സ​​​​​ലി​​​​​ന് ഇ​​​​​ത്ര​​​​​യും വി​​​​​ല​​ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ്.

ഈ​​​​​ മാ​​​​​സം ഒ​​​​​ന്നി​​​​​ന് കൊ​​​​​ച്ചി​​​​​യി​​​​​ൽ പെ​​​​​ട്രോ​​​​​ളി​​​​​ന് 72.74 രൂ​​​​​പ​​​​​യും ഡീ​​​​​സ​​​​​ലി​​​​​ന് 63.90 രൂ​​​​​പ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ല. ഇ​​​​​ന്ധ​​​​​നവില വ​​​​​ർ​​​​​ധ​​​​​ന മൂ​​​​​ലം സം​​​​​സ്ഥാ​​​​​ന​​​​​ത്ത് അ​​​​​വ​​​​​ശ്യ​​​​​സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം രൂ​​​​​ക്ഷ​​​​​മാ​​​​​യേ​​​ക്കും. രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​പ​​​​​ണ​​​​​യി​​​​​ൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലി​​​​​ന്‍റെ വി​​​​​ല​​​​​യി​​​​​ലു​​​​​ണ്ടാ​​​​​കു​​​​​ന്ന മാ​​​​​റ്റ​​​​​മാ​​​​​ണ് ദി​​​​​നംപ്ര​​​​​തി​​​​​യു​​​​​ള്ള ഇ​​​​​ന്ധ​​​​​ന​​​​​ വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​യ്ക്കു കാ​​​​​ര​​​​​ണം.


ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ എ​​​​​ട്ടു രൂ​​​​​പ​​​​​യു​​​​​ടെ വ​​​​​ർ​​​​​ധ​​​​​ന​​​​​ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല ഇ​​​​​നി​​​​​യും വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ഡീ​​​​​സ​​​​​ലി​​​​​ന്‍റെ വി​​​​​ല പെ​​​​​ട്രോ​​​​​ളി​​​​​നൊ​​​​​പ്പ​​​​​മോ അ​​​​​തി​​​​​നും മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കോ എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. 54 ശ​​​​​ത​​​​​മാ​​​​​നം നി​​​​​കു​​​​​തി​​​​​യാ​​​​​ണ് കേ​​​​​ന്ദ്ര​​​​​ത്തി​​​​​നും സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​​​​മാ​​​​​യി പെ​​​​​ട്രോ​​​​​ളി​​​​​യം ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്നും ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സ​​​​​ർ​​​​​ക്കാ​​​​​രുക ൾ ത​​​​​യാ​​​​​റാ​​​​​വു​​​​​ന്നി​​​​​ല്ല.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...