ഗെ​യിൽ പൈ​പ്പ്‌ലൈൻ സ്ഥാ​പി​ക്കു​ന്ന​തി​നെതി​രാ​യ ഹ​ർ​ജി​ക​ൾ മാ​റ്റി
Wednesday, January 17, 2018 1:21 AM IST
കൊ​​​ച്ചി: ഗെ​​​യി​​​ലി​​​ന്‍റെ പൈ​​​പ്പ്‌​​ലൈ​​​ൻ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മാ​​​റ്റി. ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ൾ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഹ​​​രി​​​ത​​​സേ​​​ന, സ​​​മ​​​ഗ്ര കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​വി​​​ക​​​സ​​​ന സ​​​മി​​​തി, ഭൂ​​​വു​​​ട​​​മ​​​ക​​​ളാ​​​യ ഷാ​​​ഹി​​​ദ, ഭാ​​​സ്ക​​​ര​​​ൻ, നാ​​​രാ​​​യ​​​ണി അ​​​മ്മ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...