ഫോ​ൺകെ​ണി വി​വാ​ദം : എ.കെ.ശ​ശീ​ന്ദ്ര​ന് ഉപാധികളോടെ ജാ​മ്യം
ഫോ​ൺകെ​ണി വി​വാ​ദം : എ.കെ.ശ​ശീ​ന്ദ്ര​ന് ഉപാധികളോടെ ജാ​മ്യം
Thursday, January 18, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​ൺ​​കെ​​​ണി കേസി​​​ൽ മു​​​ൻ മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​നു കോ​​​ട​​​തി ജാ​​​മ്യം ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്രം മാ​​​ർ​​​ച്ച് 17ന് ​​​വാ​​​യി​​​ച്ചു കേ​​​ൾ​​​പ്പി​​​ക്കും.​​​തു​​​ട​​​ർ​​​ന്ന് കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ക്കും .

ചാ​​​ന​​​ൽ​​പ്ര​​​വ​​​ർ​​​ത്ത​​​ക ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ സ്ത്രീ​​​ക​​​ളെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​തി​​​രാ​​​യ നി​​​യ​​​മ പ്ര​​​കാ​​​ര​​​മാ​​​ണു കേ​​​സ് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ശ​​​ശീ​​​ന്ദ്ര​​​നോ​​​ടു നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ ചാ​​​ന​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു സാ​​​ക്ഷി​​​ക​​​ളെ കോ​​​ട​​​തി വി​​​സ്ത​​​രി​​​ച്ചി​​​രു​​​ന്നു.​​​

ഇ​​​വ​​​ർ മൂ​​​ന്നു പേ​​​രും മു​​​ൻ മ​​​ന്ത്രി ചാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി​​​യോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ അ​​​ഭി​​​മു​​​ഖ​​​ത്തി​​​നെ​​​ത്തി​​​യ ചാ​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി എ​​​ന്നാ​​​ണു സ്വ​​​കാ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.