സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു കോളജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു കോളജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, January 19, 2018 1:35 AM IST
കൊ​ച്ചി: പ​ന​ന്പ​ള്ളി​ന​ഗ​റി​ൽ സ്കൂ​ട്ട​ർ യൂ​ടേ​ണ്‍ എ​ടു​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്നു വ​ന്ന സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് കോളജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ല​പ്പു​ഴ ച​ന്തി​രൂ​ർ പ​ടി​ഞ്ഞാ​റെ കൂ​ട്ടു​ങ്ക​ൽ സെ​യ്തി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​രി​സാ​ണ് (18) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ബ​സ് ത​ട്ടി സ്കൂ​ട്ട​റി​ൽ​നി​ന്നു റോ​ഡി​ൽ വീ​ണ ഫാരിസിനെ ഉ​ട​ൻ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ 11.30ന് ​ച​ന്തി​രൂ​ർ ജു​മാ മ​സ്ജി​ദി​ൽ. കിം​സ് ഗ്രൂ​പ്പി​ന്‍റെ ഗ​ൾ​ഫി​ലെ അ​ക്കൗ​ണ്ട​ന്‍റാ​യ പി​താ​വ് സെ​യ്ത് ഇ​ന്നു നാ​ട്ടി​ലെ​ത്തും. മാ​താ​വ്: ഷം​ല, സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​സ്ന, ഫ​യാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.