കെ​സി​വൈ​എം വാ​ർ​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന​വും യു​വ​ജ​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും
Friday, January 19, 2018 1:47 AM IST
മാ​​വേ​​ലി​​ക്ക​​ര: കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ 40-ാമ​​ത് സെ​​ന​​റ്റ് സ​​മ്മേ​​ള​​ന​​വും പു​​തി​​യ ഭാ​​ര​​വ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും കെ​​സി​​ബി​​സി​​യു​​ടെ യു​​വ​​ജ​​ന വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്നു മു​​ത​​ൽ 21 വ​​രെ മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​ത​​യു​​ടെ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​ൽ ജീ​​വാ​​രാം ആ​​നി​​മേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം തു​ട​ങ്ങു​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ 32 ക​​ത്തോ​​ലി​​ക്ക രൂ​​പ​​ത​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ന​ങ്ങ​​ളെ​​പ്പ​​റ്റി​​യു​​ള്ള വി​​ശ​​ക​​ല​​ന​​ങ്ങ​​ളും വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളും ന​​ട​​ക്കും.


നാ​​ളെ രാ​​വി​​ലെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ദി​​വ്യ​​ബ​​ലി​​ക്കു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. സെ​​ന​​റ്റ് സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​നം മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ. ​​ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് നി​​ർ​​വ​​ഹി​​ക്കും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ് മാ​​ത്യൂ ന​​ല്ലി​​ല അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി മു​​ഖ്യാ​​തി​​ഥി​​യാ​​കും. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ജേ​​ക്ക​​ബ് തി​​രു​​വാ​​ലി​​ൽ ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണ​​വും സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പോ​​ൾ ജോ​​സ് സ്വാ​​ഗ​​ത​​വും ആ​​ശം​​സി​​ക്കും. മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ് വെ​​ണ്‍​മ​​ലോ​​ട്ട്, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഫി​​ലി​​പ്പ് ഇ​​ട​​യാ​​ന​​വി​​ള, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് റെ​​ജി വ​​ർ​​ഗീ​​സ് പെ​​രി​​ങ്ങ​​നാ​​ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് ക​​ലാ​​സ​​ന്ധ്യ.


21നു ​​രാ​​വി​​ലെ സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പും ക​​ർ​​മ​​പ​​ദ്ധ​​തി​​യു​​ടെ വി​​ശ​​ക​​ല​​ന​​വും ന​​ട​​ക്കും. രാ​​വി​​ലെ 11.00ന് ​​കെ​​സി​​ബി​​സി​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യ യു​​വ​​ജ​​ന​​വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കും. യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ജോ​​സ​​ഫ് മാ​​ർ തോ​​മ​​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​​ഖ്യാ​​തി​​ഥി​​യാ​​കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. കൊ​​ല്ലം രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ. ​സ്റ്റാ​​ൻ​​ലി റോ​​മ​​ൻ, പു​​ന​​ലൂ​​ർ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​സി​​ൽ​​വ​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ക​​ത്തോ​​ലി​​ക്ക യു​​വ​​ജ​​ന സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. ച​​ട​​ങ്ങി​നു കെ​​സി​​ബി​​സി യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ഡോ. മാ​​ത്യു ജേ​​ക്ക​​ബ് തി​​രു​​വാ​​ലി​​ൽ ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ക്കു​​മെ​​ന്നും കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പ്ര​​ദീ​​പ് മാ​​ത്യു ന​​ല്ലി​​ല, ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ജേ​​ക്ക​​ബ് തി​​രു​​വാ​​ലി​​ൽ, മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് റെ​​ജി വ​​ർ​​ഗീ​​സ് പെ​​രി​​ങ്ങ​​നാ​​ട്, സെ​​ക്ര​​ട്ട​​റി റോ​​ബി ജോ​​ണ്‍, സം​​സ്ഥാ​​ന സെ​​ന​​റ്റം​​ഗം ആ​​ശി​​ഷ് കു​​റ​​ത്തി​​കാ​​ട് എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.