കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തൽ: അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Friday, January 19, 2018 1:47 AM IST
വ​​​ള​​​പ​​​ട്ട​​​ണം: അ​​​ഴീ​​​ക്കോ​​​ട് എം​​​എ​​​ൽ​​​എ കെ.​​​എം. ഷാ​​​ജി​​​യെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി​​​യെ​​ന്ന കേ​​സി​​ൽ അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​റ​​​സ്റ്റി​​​ൽ. അ​​​ഴീ​​​ക്കോ​​​ട് പൂ​​​ത​​​പ്പാ​​​റ പി.​​​കെ. ഹൗ​​​സി​​​ലെ നൗ​​​ഷാ​​​ദി(42) നെ​​​യാ​​​ണ് വ​​​ള​​​പ​​​ട്ട​​​ണം എ​​​സ്ഐ ശ്രീ​​​ജി​​​ത്ത് കൊ​​​ടേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം പൂ​​​ത​​​പ്പാ​​​റ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ണ്ണൂ​​​ർ സി​​​റ്റി​​​യി​​​ലെ ഡി​​​ഐ​​​എ​​​സ് സ്കൂ​​​ളി​​​ലെ ഇ​​​ക്ക​​​ണോ​​​മി​​​ക്സ് അ​​​ധ്യാ​​​പ​​​ക​​​നും അ​​​ക്ഷ​​​യ​​​യു​​​ടെ മു​​​ൻ ജി​​​ല്ലാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ നൗ​​​ഷാ​​​ദ്. കെ.​​​എം. ഷാ​​​ജി എം​​​എ​​​ൽ​​​എ മ​​​ണ​​​ൽ ക​​​ട​​​ത്തു​​​കാ​​​രി​​​ൽ​​​നി​​​ന്ന് 25 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്നും അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നും അ​​​ക്ര​​​മ​​​ത്തി​​​നു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന ആ​​​ളാ​​​ണെ​​​ന്ന രീ​​​തി​​​യി​​​ലു​​​മാ​​​ണു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്.

ക​​​ലാ​​​പ​​​മു​​​ണ്ടാ​​​ക്ക​​​ൽ, എം​​​എ​​​ൽ​​​എ​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...