23 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളു​മാ​യി യു​വ എ​ൻ​ജി​നിയ​ർ പി​ടി​യി​ൽ
23 എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളു​മാ​യി  യു​വ എ​ൻ​ജി​നിയ​ർ പി​ടി​യി​ൽ
Friday, January 19, 2018 2:06 AM IST
തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​രി​​​ൽ വീ​​​ണ്ടും വ​​​ൻ എ​​​ൽ​​​എ​​​സ്ഡി മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വേ​​​ട്ട. 23 എ​​​ൽ​​​എ​​​സ്ഡി സ്റ്റാ​​​ന്പു​​​ക​​​ളു​​​മാ​​​യി യു​​​വ എ​​​ൻ​​​ജി​​​നി​​യ​​​റും ഗൂ​​​ഡ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ജ​​​സ്റ്റി​​​ൻ പൗ​​​ലോ​​​സ് തൃ​​​ശൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് എ​​​ക്സൈ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ജ​​​സ്റ്റി​​​ൻ ബീ​​​ബ​​​ർ എ​​​ന്ന ന്യൂ ​​​ജ​​​ന​​​റേ​​​ഷ​​​ൻ പോ​​​പ്പ് ഗാ​​​യ​​​ക​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​യാ​​​ൾ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ശി​​​വ, തൃ​​​ക്ക​​​ണ്ണ് അ​​​ഥ​​​വാ തേ​​​ർ​​​ഡ് ഐ, ​​​ബു​​​ദ്ധ എ​​​ന്നീ പേ​​​രു​​​ക​​​ളി​​​ലാ​​​ണ് ഇ​​​യാ​​​ൾ എ​​​ൽ​​​എ​​​സ്ഡി സ്റ്റാ​​​ന്പു​​​ക​​​ൾ വി​​​റ്റി​​​രു​​​ന്ന​​​ത്.

ശി​​​വ എ​​​ന്ന സ്റ്റാ​​​ന്പാ​​​ണ് ഇ​​​പ്പോ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​തി​​​നു ര​​​ണ്ട​​​ര​ ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രും. എ​​​ന്നാ​​​ൽ, പ​​​ത്തു​​​കി​​​ലോ ക​​​ഞ്ചാ​​​വി​​​ന്‍റെ ല​​​ഹ​​​രി​​​മൂ​​​ല്യം ഇ​​​തി​​​നു​​​ണ്ടെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വ്യാ​​​പാ​​​രം ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു​​​വെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ എ​​​ക്സൈ​​​സ് സം​​​ഘം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന്‍റെ ഓ​​​ണ്‍​ലൈ​​​ൻ വ്യാ​​​പാ​​​ര​​​ശൃം​​​ഖ​​​ല​​​യി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി അ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലെ കോ​​​ഡ് മ​​​ന​​​സി​​​ലാ​​​ക്കി. തു​​​ട​​​ർ​​​ന്ന് ആ​​​വ​​​ശ്യ​​​ക്കാ​​​രെ​​​ന്ന വ്യാ​​​ജേ​​​ന ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​നി​​​ൽ എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ക​​​ട​​​ന്നു​​​ക​​​യ​​​റി പ്ര​​​തി​​​ക​​​ളെ വ​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു കേ​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ക്സൈ​​​സ് പി​​​ടി​​​കൂ​​​ടു​​​ന്ന​​​ത്.


എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗി​​​ന്‍റെ സ്ക്വാ​​​ഡും തൃ​​​ശൂ​​​ർ ഡെ​​​പ്യൂ​​​ട്ടി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ടി.​​​വി.​​​റാ​​​ഫേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഷാ​​​ഡോ ടീ​​​മും തൃ​​​ശൂ​​​ർ എ​​​ക്സൈ​​​സ് റേ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ അ​​​ജ​​​യ​​​കു​​​മാ​​​റും ചേ​​​ർ​​​ന്നാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഓ​​​ർ​​​ഡ​​​ർ ചെ​​​യ്തു വ​​​രു​​​ത്താ​​​റു​​​ള്ള​​​തെ​​​ന്നു പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി സ​​​മ്മ​​​തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.