ത​ദ്ദേ​ശ​ഭ​ര​ണ​ത്തി​ന് ഏ​കീ​കൃ​ത സ​ർ​വീ​സ് നടപ്പാക്കും: മന്ത്രി
ത​ദ്ദേ​ശ​ഭ​ര​ണ​ത്തി​ന് ഏ​കീ​കൃ​ത സ​ർ​വീ​സ് നടപ്പാക്കും: മന്ത്രി
Saturday, January 20, 2018 1:11 AM IST
സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പു​​​ക​​​ളെ ഒ​​​ന്നാ​​​ക്കു​​​ന്ന ഏ​​​കീ​​​കൃ​​​ത സ​​​ർ​​​വീ​​​സി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും ബി​​​ൽ ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​മ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ൽ. പ്ര​​​ഥ​​​മ ന​​​ഗ​​​ര​​​സ​​​ഭാ ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ബി​​​ൽ​​​ഡിം​​​ഗ് നി​​യ​​മ​​പ്ര​​കാ​​രം എ​​​ത്ര ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​നും ജി​​​ല്ലാ ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ് വ​​​രെ മാ​​​ത്ര​​​മേ ഫ​​​യ​​​ൽ പോ​​​കേ​​​ണ്ട​​​തു​​​ള്ളൂ. ചീ​​​ഫ് ടൗ​​​ണ്‍ പ്ലാ​​​ന​​​ർ ഓ​​​ഫീ​​​സ് അ​​​പ്പീ​​​ൽ അ​​​ഥോ​​​റി​​​റ്റി മാ​​​ത്ര​​​മാ​​​കും.


നി​​​ർ​​​മാ​​​ണ അ​​​നു​​​മ​​​തി​​​ക്ക് നി​​ല​​വി​​ലു​​ള്ള സോ​​​ഫ്​​​റ്റ്‌​​വേ​​ർ എ​​​ല്ലാ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​ക്കു​​​ന്ന​​​തോ​​​ടെ അ​​​നു​​​മ​​​തി​​​ക്കു​​​ള​​​ള കാ​​​ത്തി​​​രി​​​പ്പ് ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.