ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ഇ​ന്നു വി​ധി
ദി​ലീ​പി​ന്‍റെ ഹ​ർ​ജി​യി​ൽ ഇ​ന്നു വി​ധി
Monday, January 22, 2018 1:38 AM IST
അ​​​ങ്ക​​​മാ​​​ലി: ന​​​ടി​​​ ആക്രമിക്കപ്പെട്ട കേ​​​സി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്ര​​​ത്തോ​​ടൊ​​​പ്പം പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​ഖ​​ക​​ളും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ര​​​ണ്ട് ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പ​​​റ​​​യും. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ൻ പ്ര​​​തി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു.


എ​​ന്നാ​​ൽ ഈ ​​​രേ​​​ഖ​​​ക​​​ൾ പ്ര​​​തി​​​യു​​​ടെ കൈ​​​യി​​​ലെ​​​ത്തി​​​യാ​​​ൽ ഇ​​​ര​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധ്യ​​​ത ഉ​​​ണ്ടെ​​​ന്ന ത​​​ട​​​സ​​​വാ​​​ദ​​​മാ​​​ണ് പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഉ​​ന്ന​​യി​​​ച്ച​​​ത്. രേ​​​ഖ​​​ക​​​ളും വീ​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും കോ​​​ട​​​തി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ദി​​​ലീ​​​പി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.