മു​ല്ല​പ്പ​ള്ളി രാമചന്ദ്രനു പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, January 23, 2018 12:56 AM IST
പാ​​ലാ: സ്വാ​​ത​​ന്ത്ര​​സ​​മ​​ര സേ​​നാ​​നി​​യും നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​റു​​മാ​​യി​​രു​​ന്ന ആ​​ർ.​​വി. തോ​​മ​​സി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം ആ​​ദ​​ർ​​ശ​​ശു​​ദ്ധ​​വും മാ​​തൃ​​കാ​​യോ​​ഗ്യ​​വു​​മാ​​യ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ആ​​ർ.​​വി. തോ​​മ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള പു​​ര​​സ്കാ​​രം മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നു സ​​മ്മാ​​നി​​ച്ചു.

പാ​​ലാ മു​​നി​​സി​​പ്പ​​ൽ ടൗ​​ൺ ഹാ​​ളി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ന്ത്രി ക​​ട​​ന്ന​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ പു​​ര​​സ്കാ​​രം സ​മ​ർ​പ്പി​ച്ചു. ഗാ​​ന്ധി​​യ​​ൻ മൂ​​ല്യ​​ങ്ങ​​ൾ കാ​​ലാ​​തീ​​ത​​മാ​​ണ്. ഗാ​​ന്ധി​​യ​​ൻ ആ​​ദ​​ർ​​ശ​​ങ്ങ​​ൾ ഇ​​നി​​യും സ​​മൂ​​ഹ​​ത്തി​​നു വെ​​ളി​​ച്ച​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ആ​​ർ.​​വി. തോ​​മ​​സ് ഫൗ​​ണ്ടേ​​ഷ​​നാ​​ണ് പു​​ര​​സ്കാ​​രം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ, സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, ല​​തി​​കാ സു​​ഭാ​​ഷ്, ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, സെ​​ലി​​ൻ റോ​​യി, വി.​​ടി. തോ​​മ​​സ്, എ.​​ടി. ദേ​​വ​​സ്യ, സാ​​ബു ഡി. ​​മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...