കെ. ​സു​രേ​ന്ദ്ര​ന്‍റെ ഹ​ർ​ജി​യി​ൽ 69 പേ​ർ​ക്കുകൂ​ടി സ​മ​ൻ​സ്
Tuesday, January 23, 2018 1:09 AM IST
കൊ​​​ച്ചി: മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്കാ​​​ൻ ബി​​​ജെ​​​പി നേ​​​താ​​​വ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ 69 പേ​​​ർ​​​ക്ക് കൂ​​​ടി സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഹ​​​ർ​​​ജി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​മ​​​ർ​​​പ്പി​​​ച്ച 26 പേ​​​രു​​​ടെ പ​​​ട്ടി​​​ക​​​യ്ക്കു പു​​​റ​​​മെ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ 69 പേ​​​രു​​​ടെ പ​​​ട്ടി​​​ക ഇ​​​ന്ന​​​ലെ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്നാ​​​ണു സ​​​മ​​​ൻ​​​സ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്ത് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​യാ​​​യി മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച പി.​​​ബി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖി​​​നോ​​​ട് 89 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണു സു​​​രേ​​​ന്ദ്ര​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. വി​​​ദേ​​​ശ​​​ത്തു ജോ​​​ലി നോ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും മ​​​രി​​​ച്ച​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ൽ ക​​​ള്ള​​​വോ​​​ട്ടു ന​​​ട​​​ന്നെ​​​ന്നും ഇ​​​താ​​​ണു തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണു കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.