അധ്യാപക അനധ്യാപക സംഗമം കണ്ണൂരിൽ
Tuesday, January 23, 2018 1:09 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന അ​​ധ്യാ​​പ​​ക​​രു​​ടെ​​യും അ​​ന​​ധ്യാ​​പ​​ക​​രു​​ടെ​​യും സം​​ഗ​​മം 27നു ​​രാ​​വി​​ലെ 9.30മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ ക​​ണ്ണൂ​​ർ ശ്രീ​​പു​​രം ബ​​റു​​മ​​റി​​യം പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും. അ​​തി​​രൂ​​പ​​ത കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡി​​ന്‍റെ​​യും മ​​ല​​ബാ​​ർ കു​​ടി​​യേ​​റ്റ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി സ്മ​​ാരക സ​​മി​​തി​​യു​​ടെ​​യും സം​​യു​​ക്ത​​ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു സം​​ഗ​​മം. ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​ടെ ക്ലാ​​സോ​​ടെ ആ​​രം​​ഭി​​ക്കും. കു​​ടി​​യേ​​റ്റ​​ത്തെ​​പ്പ​​റ്റി​​യുള്ള ഡോ​​ക്യു​​മെ​​ന്‍റ​​റി പ്ര​​ദ​​ർ​​ശ​​നം. തു​​ട​​ർ​​ന്നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു​​ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ഫാ. ​​തോ​​മ​​സ് ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​ന്പേ​​ട്ട്, ഡോ. ​​ജോ​​സ് ജെ​​യിം​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. അ​​തി​​രൂ​​പ​​ത​​യി​​ലെ മി​​ക​​ച്ച സ്കൂ​​ളു​​ക​​ളെ​​യും അ​​ധ്യാ​​പ​​ക​​രെ​​യും അ​​ന​​ധ്യാ​​പ​​ക​​രെ​​യും യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ക്കും. സാ​​ഹി​​ത്യ അ​​വാ​​ർ​​ഡു​​ക​​ൾ നേ​​ടി​​യ റെ​​ജി തോ​​മ​​സ്, കെ​​സി​​വൈ​​എ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക എ​​ന്നി​​വ​​രെ ആ​​ദ​​രി​​ക്കും.


മി​​ക​​ച്ച സ്കൂ​​ളു​​ക​​ളാ​​യി ക​​രി​​ങ്കു​​ന്നം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ (ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി), കി​​ട​​ങ്ങൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് (ഹൈ​​സ്കൂ​​ൾ), അ​​രീ​​ക്ക​​ര സെ​​ന്‍റ് റോ​​ക്കീ​​സ് (യു​​പി), പ​​യ്യാ​​വൂ​​ർ സേ​​ക്ര​​ട്ട് ഹാ​​ർ​​ട്ട് (എ​​ൽ​​പി) സ്കൂ​​ളും മി​​ക​​ച്ച അ​​ധ്യാ​​പ​​ക​​രാ​​യി സു​​നി​​ൽ തോ​​മ​​സ് (ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി), എ​​ബി ജോ​​ണ്‍ (ഹൈ​​സ്കൂ​​ൾ), ബി​​നു ജേ​​ക്ക​​ബ് (യു​​പി), ഷാ​​ൻ​​സി ജോ​​സ​​ഫ് (എ​​ൽ​​പി), കെ.​​എ​​സ്. ജെ​​യിം​​സ് (അ​​ന​​ധ്യാ​​പ​​ക​​ൻ) എ​​ന്നി​​വ​​രെ​​യും ആ​​ദ​​രി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഫാ. ​​തോ​​മ​​സ് ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ, യു.​​കെ. സ്റ്റീ​​ഫ​​ൻ, എം.​​എ. തോ​​മ​​സ്, റെ​​ജി തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.