പ്ലാ​സ്റ്റി​ക് കാ​രിബാ​ഗ് നി​രോ​ധ​നം: സ​ർ​ക്കാ​രി​നു 10 ദി​വ​സംകൂ​ടി സ​മ​യം
പ്ലാ​സ്റ്റി​ക് കാ​രിബാ​ഗ്  നി​രോ​ധ​നം: സ​ർ​ക്കാ​രി​നു 10 ദി​വ​സംകൂ​ടി സ​മ​യം
Tuesday, January 23, 2018 11:01 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു പ്ലാ​​​സ്റ്റി​​​ക് കാ​​​രി ബാ​​​ഗു​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന് 10 ദി​​​വ​​​സംകൂ​​​ടി സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. പ്ലാ​​​സ്റ്റി​​​ക് കാ​​​രി​​​ബാ​​​ഗ് നി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​ന്നു നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം എ​​​ന്ന നി​​​ല​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യം മു​​​ഖേ​​​ന​​​യു​​​ള്ള ശ​​​ല്യം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഹൈ​​​ക്കോ​​​ട​​​തി ജ​​​നു​​​വ​​​രി 22ന​​​കം തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വീ​​​ണ്ടും ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് 10 ദി​​​വ​​​സം കൂ​​​ടി അ​​നു​​വ​​ദി​​ച്ച​​ത്. പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ കേ​​​ര​​​ള റി​​​വ​​​ർ പ്രൊ​​​ട്ട​​​ക്‌ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. എ​​​സ്. സീ​​​താ​​​രാ​​​മ​​​ന​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.