പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു വിദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ഇ-​മെ​യി​ൽ വ​ഴി അ​പേ​ക്ഷി​ക്കാം
പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നു  വിദേ​ശ​ത്തു​ള്ള​വ​ർ​ക്ക്  ഇ-​മെ​യി​ൽ വ​ഴി അ​പേ​ക്ഷി​ക്കാം
Saturday, February 17, 2018 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ഇ​​​പ്പോ​​​ൾ വി​​​ദേ​​​ശ​​​ത്താ​​​ണ് താ​​​മ​​​സി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് ഇ -​​​മെ​​​യി​​​ൽ വ​​​ഴി അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി (www.kerala poli ce.gov.in) ൽ ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ​​ഫോം ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​സ്എ​​​ച്ച്ഒ ക്ക് ​​​ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്ന​​​തി​​​ന് നാ​​​ട്ടി​​​ലു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​യെ / ബ​​​ന്ധു​​​വി​​​നെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ത്തും ഉ​​​ൾ​​​പ്പെ​​​ടെ ഇ-​​​മെ​​​യി​​​ലാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ലും കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ര​​​ക്ഷ എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം ല​​​ഭ്യ​​​മാ​​​ണ്. ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം എ​​​സ്എ​​​ച്ച്ഒ പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പേ​​​ക്ഷ​​​ക​​​ൻ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ വ്യ​​​ക്തി​​​ക്കു ന​​​ല്കും. അ​​​പേ​​​ക്ഷ​​​ക​​​ൻ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്ന വ്യ​​​ക്തി തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഫോ​​​ട്ടോ പ​​​തി​​​ക്കാ​​​ത്ത പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​യി​​​രി​​​ക്കും ല​​​ഭി​​​ക്കു​​​ക.


അ​​​പേ​​​ക്ഷ​​​ക​​​നു പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഇ-​​​മെ​​​യി​​​ലാ​​​യും അ​​​യ​​​ച്ചു​​​ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ എ​​​സ്എ​​​ച്ച്ഒ യു​​​ടെ ഒ​​​പ്പോ​​​ടു​​​കൂ​​​ടി​​​യ പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പി​​​ഡി​​​എ​​​ഫ് കോ​​​പ്പി അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് എ​​​സ്.​​​എ​​​ച്ച്.​​​ഒ. യു​​​ടെ മെ​​​യി​​​ലി​​​ൽ നി​​​ന്നും അ​​​യ​​​ച്ചു​​​ന​​​ൽ​​​കും. അ​​​പേ​​​ക്ഷാ ഫീ​​​സ് നാ​​​ട്ടി​​​ലു​​​ള്ള എ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി മു​​​ഖാ​​​ന്തി​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ അ​​​ട​​​യ്ക്കാം.

പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്ത് ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണെ​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്ന് നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.