"അ​വ​ൻ വീ​ണ്ടും വ​രും' ത്രിമാന സിനിമ ശ്ര​ദ്ധേ​യ​മാ​കു​ന്നു
Sunday, February 18, 2018 2:41 AM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ച ത്രീ ​​ഡി ​ആ​​​നി​​​മേ​​​ഷ​​​ൻ സി​​നി​​മ "അ​​​വ​​​ൻ വീ​​​ണ്ടും വ​​​രും' ശ്ര​​​ദ്ധ​​​നേ​​​ടു​​​ന്നു. ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ വി​​വി​​ധ​ സ്ഥ​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ന​​​കം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു ക​​​ഴി​​​ഞ്ഞ ഈ​​​ ചി​​​ത്ര​​​ത്തി​​​ൽ വി​​ശു​​ദ്ധ ബൈ​​ബി​​ളി​​ലെ ഉ​​​ൽ​​​പ​​​ത്തി മു​​​ത​​​ൽ വെ​​​ളി​​​പാ​​​ട് വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​റാ​​ണ് ദൈ​​​ർ​​​ഘ്യം. കെ​​സി​​ബി​​സി ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യ സി​​നി​​മ​​യ്ക്ക് ഫാ. ​​​മൈ​​​ക്കി​​​ൾ കാ​​​ര്യ​​​മ​​​റ്റ​​മാ​​ണ് തി​​​ര​​ക്ക​​ഥ ര​​​ചി​​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​​ണി​​​യ​​​റ​​​യി​​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം.

മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ഇം​​​ഗ്ലീ​​​ഷ്, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ഡ, മ​​​റാ​​​ത്തി ഭാ​​​ഷ​​​ക​​​ളി​​​ൽ ത​​യാ​​റാ​​ക്കി​​യി​​രി​​​ക്കു​​​ന്ന ഈ ​​​ചി​​​ത്രം ഏ​​​തു ഭാ​​​ഷ​​​യി​​ൽ​ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​ള്ള അ​​ത്യാ​​ധു​​നി​​ക സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ സി​​നി​​മ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നാ​​യു​​ള്ള പ്ര​​ത്യേ​​ക വാ​​ഹ​​ന​​ത്തി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഒ​​പ്പം സി​​നി​​മ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രു​​മു​​ണ്ടെ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത.


ജീ​​​വി​​​ത ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നും ഹൃ​​ദ​​യ​​ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​​നു​​​മു​​ള്ള അ​​മ്പ​​​തു നോ​​​മ്പ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9947275870, 9847665075 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.