എം​എ​സ്ടി സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം: ഇ​ന്നു പ്രേ​ഷി​ത സം​ഗ​മം
എം​എ​സ്ടി സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം: ഇ​ന്നു പ്രേ​ഷി​ത സം​ഗ​മം
Monday, February 19, 2018 1:25 AM IST
മേ​​ല​​മ്പാ​​റ(പാല): സെ​​ന്‍റ് തോ​​മ​​സ് മി​​ഷ​​ന​​റി സൊ​​സൈ​​റ്റി​​യു​​ടെ സു​​വ​​ര്‍​ണജൂ​​ബി​​ലി​​യാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്നു പ്രേ​​ഷി​​ത സം​​ഗ​​മം ന​​ട​​ക്കും. എം​​എ​​സ്ടി​​യു​​ടെ കേ​​ന്ദ്ര​​ഭ​​വ​​ന​​മാ​​യ ദീ​​പ്തി​​യി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യോ​​ടെ സം​​ഗ​​മം ആ​​രം​​ഭി​​ക്കും. മാ​​ണ്ഡ്യാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കു​​ന്ന ജൂ​​ബി​​ലി സം​​ഗ​​മ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ മു​​ഖ്യാ​​ഥി​​തി​​യാ​​യി​​രി​​ക്കും.

ജൂ​​ബി​​ലി​​യാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ കു​​ടും​​ബ സം​​ഗ​​മം ന​​ട​​ന്നു. എം​​എ​​സ്ടി വൈ​​ദി​​ക​​രു​​ടെ​​യും സെ​​മി​​നാ​​രി വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പ്രേ​​ഷി​​ത സ​​ഹ​​കാ​​രി​​ക​​ളും കു​​ടും​​ബ ​സം​​ഗ​​മ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. രാ​​വി​​ലെ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു ക​​ല്യാ​​ണ്‍ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ തോ​​മ​​സ് ഇ​​ല​​വ​​നാ​​ൽ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ന്ന ജൂ​​ബി​​ലി സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സാ​​ഗ​​ർ രൂ​​പ​​ത​​യു​​ടെ നി​​യു​​ക്ത മെ​​ത്രാ​​ന്‍ മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ര​​ക്ത​​സാ​​ക്ഷി​​യാ​​കാ​നാ​​ണ് പ്രേ​​ഷി​​ത​​ന്‍ വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന​​തെ​​ന്നും സ​​ഹ​​ന​​ങ്ങ​​ളി​​ൽ​നി​ന്നും പീ​​ഡ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും അ​​ക​​ന്നു മാ​​റു​​ന്ന​​വ​​നു പ്രേ​​ഷി​​ത​​നാ​​വു​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്നും മാ​​ർ അ​​ത്തി​​ക്ക​​ളം പ​​റ​​ഞ്ഞു.


യോ​​ഗ​​ത്തി​​ല്‍ എം​​എ​​സ്ടി ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ൽ ഫാ. ​​കു​​ര്യ​​ന്‍ അ​​മ്മ​​ന​​ത്തു​​കു​​ന്നേ​​ല്‍ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജോ​​സ് കെ. ​​മാ​​ണി എം​​പി, റോ​​സ​​ക്കു​​ട്ടി ടീ​​ച്ച​​ർ, സി​​സ്റ്റ​​ർ ന​​വ്യ മ​​രി​​യ സി​​എം​​സി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഫാ. ​ജോ​​സ് പാ‍​ല​​ക്കീ​​ൽ സ്വാ​​ഗ​​ത​​വും ഫാ. ​ജോ​​സ് അ​​യ്യ​​ങ്ക​​നാ​​ല്‍ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു. തു​​ട​​ര്‍​ന്ന് അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​ൽ​നി​​ന്ന് എ​ത്തി​യ കു​​ട്ടി​​ക​​ളു​​ടെ ഡാ​​ന്‍​സും ദീ​​പ്തി സെ​​മി​​നാ​​രി വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ നാ​​ട​​ക​​വും അ​ര​ങ്ങേ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.