ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കുന്ന ഡ്രൈവർമാരെ പി​ടി​കൂടണം: കോടതി
Wednesday, February 21, 2018 1:25 AM IST
കൊ​​​ച്ചി: ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ശേ​​​ഷം വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഡി​​​ജി​​​പി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കൊ​​​ച്ചി സ്വ​​​ദേ​​​ശി തൗ​​​ഫീ​​​ഖ് അ​​​ഹ​​​മ്മ​​​ദ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​ നി​​​ർ​​​ദേ​​​ശം.

മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ നി​​ല​​വി​​ൽ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടെ​​ങ്കി​​ലും ല​​​ഹ​​​രി മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​ശേ​​​ഷം വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ സം​​​വി​​​ധാ​​​ന​​​മി​​​ല്ലെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​റ​​യു​​ന്നു. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ണ്ട്. ഇ​​​തി​​​നാ​​​യി ഡ്ര​​​ഗ് ഡി​​​റ്റ​​​ക്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.