ബി​ബി​ൻ വ​ധ​ക്കേ​സ്: ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ൽ
Friday, February 23, 2018 1:37 AM IST
തി​​​രൂ​​​ർ: കൊ​​​ടി​​​ഞ്ഞി ഫൈ​​​സ​​​ൽ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി തി​​​രൂ​​​ർ ആ​​​ല​​​ത്തി​​​യൂ​​​ർ സ്വ​​​ദേ​​​ശി ബി​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി അ​​​റ​​​സ്റ്റി​​​ൽ. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്ത​​​യാ​​​ളും പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​യെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ നി​​​ന്നാ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തെ​​​ന്നു പോ​​​ലീസ് അ​​റി​​യി​​ച്ചു.

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഡി​​​വൈ​​​എ​​​സ്പി മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്നു തി​​​രൂ​​​ർ ഡി​​​വൈ​​​എ​​​സ്പി ബി​​​ജു ഭാ​​​സ്ക​​ർ, സി​​​ഐ അ​​​ബ്ദു​​​ൽ ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​ത്യ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീസ് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പ്ര​​​തി​​​യെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​തി​​​യെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡി​​​ന് വി​​​ധേ​​​യ​​​മാ​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​നാ​​​കി​​​ല്ലെ​​​ന്നു പോ​​​ലീസ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.