ഹാ​രി​സ​ണ്‍സ് കേ​സ്: വാ​ദം പൂ​ർ​ത്തി​യാ​യി, വി​ധി പ​റ​യാ​ൻ മാ​റ്റി
Friday, February 23, 2018 1:43 AM IST
കൊ​​​ച്ചി: ഹാ​​​രി​​​സ​​​ണ്‍സ് മ​​​ല​​​യാ​​​ളം ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ സ്പെ​​​ഷ​​ൽ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ച്ച​​​തി​​​നെ​​​തി​​​രേ ക​​​ന്പ​​​നി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ലും ഹാ​​​രി​​​സ​​​ണി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​ക​​​ളി​​​ലും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഹ​​​ർ​​​ജി​​​ക​​​ൾ വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി. 38,171 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം സം​​​ബ​​​ന്ധി​​​ച്ച 21 ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.