ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
Friday, February 23, 2018 1:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഡ്രൈ​​വേ​​ഴ്സ് യൂ​​ണി​​യ​​ന്‍റെ 41-ാമ​​ത് സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ഇ​​ന്നു മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ക്കും. ഇ​​ന്ന് രാ​​വി​​ലെ 10-ന് ​​ത​​മ്പാ​​നൂ​​ർ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന പ്ര​​ക​​ട​​നം പാ​​ള​​യം വ​​ഴി ബി​​ഷ​​പ് പെ​​രേ​​ര ഹാ​​ളി​​ലെ​​ത്തും. 11.15-ന് ​​മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ.​​മു​​ര​​ളീ​​ധ​​ര​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി.​​എ​​സ്. ശി​​വ​​കു​​മാ​​ർ എം​​എ​​ൽ​​എ, ഡോ.​​എ. നീ​​ല​​ലോ​​ഹി​​ത​​ദാ​​സ്, ത​​മ്പാ​​നൂ​​ർ ര​​വി, എം.​​വി. ശ്രേ​​യാം​​സ്കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. മു​​ൻ ഡി​​ജി​​പി ടി.​​പി. സെ​​ൻ​​കു​​മാ​​ർ അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ന​​ട​​ത്തും.


ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-ന് ​​കെ​​എ​​സ്ആ​​ർ​​ടി​​സി പ്ര​​തി​​സ​​ന്ധി​​യും അ​​തി​​ജീ​​വ​​ന​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​ർ ഗ​​താ​​ഗ​​ത മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 24-ന് ​​രാ​​വി​​ലെ 10-ന് ​​പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​വി​​ധ ട്രേ​​ഡ് യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ൾ പ്ര​​സം​​ഗി​​ക്കും.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ഘ​​ട​​നാ വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തോ​​മ​​സ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ർ. അ​​യ്യ​​പ്പ​​ൻ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എ. ​​നാ​​സ​​ർ​​ഖാ​​ൻ, എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.