ഡോ. സെ​ബാ​സ്റ്റ്യ​ൻ പോ​ളി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രായ കേ​സ് റ​ദ്ദാ​ക്കി
ഡോ. സെ​ബാ​സ്റ്റ്യ​ൻ പോ​ളി​നും  മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രായ കേ​സ് റ​ദ്ദാ​ക്കി
Friday, February 23, 2018 1:55 AM IST
കൊ​​​ച്ചി : തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന മാ​​​ധ്യ​​​മ​​സെ​​​മി​​​നാ​​​റി​​​ൽ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ രാ​​ഷ്‌ട്ര​​​ദീ​​​പി​​​ക, മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ, കൈ​​​ര​​​ളി ചാ​​​ന​​​ൽ, ജ​​ന്മ​​ഭൂ​​​മി എ​​​ന്നീ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ളി​​​ന്‍റ പ്ര​​​സം​​​ഗം അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ ജെ.​​​എം. ദീ​​​പ​​​ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ജെ​​എം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ മാ​​​ധ്യ​​​മ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് വി​​​ധി. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ പ്ര​​​സം​​​ഗ​​​ത്തി​​​ലെ പ​​​രാ​​​മ​​​ർ​​​ശം ഏ​​​തെ​​​ങ്കി​​​ലും വ്യ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. പ്ര​​​സ്താ​​​വ​​​ന ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി കേ​​​സി​​​ലെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.