നാലുകോടി സെന്‍റ് റീത്താസിൽ ചാവറ മൈൻഡ് കെയർ ഉദ്ഘാടനം നാളെ
Friday, February 23, 2018 2:15 AM IST
ച​ങ്ങ​നാ​ശേ​രി: നാ​ലു​കോ​ടി സെ​ന്‍റ് റീ​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ചാ​വ​റ മൈ​ൻഡ് കെ​യ​ർ മാ​ന​സി​കാ​രോ​ഗ്യ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. മാ​ന​സി​കാ​രോ​ഗ്യ, ല​ഹ​രി​രോ​ഗ, ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ നി​ർ​വ​ഹി​ക്കും. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.​ലെ​ജു തെ​ക്കേ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ഫ്രാ​ങ്ക് രാ​ജ​ൻ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ അ​നു റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം സ്പെ​ഷ​ലി​സ്റ്റ് ഡോ.​ജോ​ബി സ്ക​റി​യ ക്ലാ​സ് ന​യി​ക്കും.


ഡോ.​ജോ​ബി സ്ക​റി​യ സൈ​ക്യാ​ട്രി​സ്റ്റും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ലെ​ജു തെ​ക്കേ​ക്ക​ളം ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​മാ​യാ​ണ് ചാ​വ​റ മൈ​ന്‍ഡ് കെ​യ​ർ വി​ഭാ​ഗം തു​ട​ങ്ങു​ന്ന​ത്. ഇ​തി​നു​കീ​ഴി​ൽ സൈ​ക്യാ​ട്രി, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, ന്യൂ​റോ സൈ​ക്യാ​ട്രി, ഡി​അ​ഡി​ക്ഷ​ൻ, മെ​മ്മ​റി ക്ലി​നി​ക് എ​ന്നീ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കും. ഓ​ട്ടി​സം, ഹൈ​പ്പ​ർ ആ​ക്റ്റി​വി​റ്റി ഡി​സോ​ഡ​ർ, ലേ​ണിം​ഗ് ഡി​സെ​ബ​ലി​റ്റി എ​ന്നി​വ​ക്കു​ള്ള ചി​കി​കി​ത്സ​ക​ളും ല​ഭ്യ​മാ​ണ്. ഫോ​ൺ: 9496115302.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.