ദ​ക്ഷി​ണ വാ​ങ്ങുന്നത് അഴിമതിയല്ല: ഹൈക്കോടതി
ദ​ക്ഷി​ണ വാ​ങ്ങുന്നത് അഴിമതിയല്ല: ഹൈക്കോടതി
Saturday, February 24, 2018 1:43 AM IST
കൊ​​​ച്ചി: ച​​​ര​​​ട് ജ​​​പി​​​ച്ചു ന​​​ൽ​​​കി​​​യ​​​തി​​​ന് 20 രൂ​​​പ ദ​​​ക്ഷി​​​ണ വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി മ​​​ച്ചാ​​​ട് തി​​​രു​​​വാ​​​ണി​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത മേ​​​ൽ​​​ശാ​​​ന്തി​ സു​​​രേ​​​ഷ് എ​​​ന്പ്രാ​​​ന്തി​​​രി​​​യെ തി​​​രി​​​കെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ കൊ​​​ച്ചി​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം. സ​​​സ്പെ​​​ൻ​​​ഷ​​​നെ​​​തി​​​രേ സു​​​രേ​​​ഷ് എ​​​ന്പ്രാ​​​ന്തി​​​രി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യ​​​ത്.

ഭ​​​ക്ത​​​ർ സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം ന​​​ൽ​​​കു​​​ന്ന ദ​​​ക്ഷി​​​ണ മേ​​​ൽ​​​ശാ​​​ന്തി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ക്ര​​​മ​​​ക്കേ​​​ടോ അ​​​ഴി​​​മ​​​തി​​​യോ അ​​​ല്ലെ​​​ന്നു 2011 ൽ ​​​ഒ​​​രു കേ​​​സി​​​ൽ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഫെ​​​ബ്രു​​​വ​​​രി 14 നാ​​​ണു സു​​രേ​​ഷി​​നെ കൊ​​​ച്ചി​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.


200 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ക്ഷേ​​​ത്ര​​​ത്തി​​​ലെ ശാ​​​ന്തി​​​പ്പ​​​ണി ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ത​​​നി​​​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി നി​​​യ​​​മ​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.