കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Sunday, February 25, 2018 12:58 AM IST
ച​ങ്ങ​നാ​ശേ​രി: എം.​സി റോ​ഡി​ല്‍ തു​രു​ത്തി​യി​ല്‍ കെ​എ​സ്ആ​ര്‍ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം കൊ​ച്ചു​ക​ട​വ​ന്ത്ര പ​ണി​ക്ക​രോ​ട​ത്ത് ബെ​ന്‍സ​ണ്‍ (21) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം ക​ട​വ​ന്ത​റ ബം​ഗ്ലാ​വ്പ​റ​മ്പി​ല്‍ ശി​വ​പ്ര​സാ​ദ് (21) നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


ശ​നി​യാ​ഴ്ച രാ​വി​ലെ 8.15 ന് ​തു​രു​ത്തി ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം സ്വ​ദേ​ശി​ക്ക് കൊ​റി​യ​ര്‍ ന​ല്‍കാ​ന്‍ രാ​വി​ലെ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും .ബ​സ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബ​ന്‍സ​നെ ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല .ബാ​ബു -സി​ല്ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ബ​ന്‍സ​ണ്‍.
സ​ഹോ​ദ​ര​ന്‍: ബി​ന്‍സ​ണ്‍ . മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു ന​ല്‍കും.​ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.