ക്രിക്കറ്റ് കളിക്കിടെ ബോം​ബ് പൊ​ട്ടി എ​ട്ടാംക്ലാ​സ് വിദ്യാർഥിക്കു പ​രി​ക്ക്
ക്രിക്കറ്റ് കളിക്കിടെ ബോം​ബ് പൊ​ട്ടി എ​ട്ടാംക്ലാ​സ് വിദ്യാർഥിക്കു പ​രി​ക്ക്
Sunday, February 25, 2018 1:08 AM IST
പ​​​രി​​​യാ​​​രം: ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കി​​​ടെ കാ​​​ണാ​​​താ​​​യ പ​​​ന്ത് തെ​​​ര​​​യു​​​ന്ന​​​തി​​​നി​​​ടെ ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് എ​​ട്ടാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ പ​​തി​​മ്മൂന്നു​​കാ​​​ര​​​ന് പ​​​രി​​​ക്ക്. ക​​​ണ്ണൂ​​​ര്‍ സി​​​റ്റി ക​​​സാ​​​ന​​​ക്കോ​​​ട്ട​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് റാ​​​സ റ​​​ഷീ​​​ദി​​​നാ​​​ണു കൈ​​​ക​​​ള്‍​ക്കും നെ​​​ഞ്ചി​​നും പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക​​സാ​​ന​​ക്കോ​​ട്ട​​യി​​ലെ ഒ​​രു പ​​റ​​മ്പി​​ൽ പ​​​ന്ത് തെ​​​ര​​​യു​​​ന്ന​​​തി​​​നി​​​ടെ പു​​​ല്ലി​​​നി​​​ട​​​യി​​​ൽ ക​​​ണ്ട വ​​​സ്തു കാ​​​ലു​​​കൊ​​​ണ്ട് ത​​​ട്ടി​​​യ​​ക​​റ്റി​​യ​​​പ്പോ​​​ഴാ​​​ണ് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​​ത്. നാ​​​ട​​​ൻ ബോം​​​ബാ​​​ണെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​കനി​​​ഗ​​​മ​​​നം.


പൊ​​​ള്ള​​​ലേ​​​റ്റ് കു​​​മി​​​ള​​​ക​​​ള്‍ വ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​ണ് കൈ​​​ക​​ൾ. ബോം​​​ബി​​​ന്‍റെ ചീ​​ളു​​ക​​​ൾ തു​​ള​​ച്ചു​​ക​​യ​​റി​​യാ​​​ണ് നെ​​​ഞ്ചി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​ണ്ണൂ​​ർ വാ​​​രം സി​​​എ​​​ച്ച് മു​​​ഹ​​​മ്മ​​​ദ്‌​​​കോ​​​യ സ്മാ​​​ര​​​ക ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ്. പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച മു​​​ഹ​​​മ്മ​​​ദ് റാ​​​സ റ​​​ഷീ​​​ദി​​​നെ വി​​ദ​​ഗ്ധ ചി​​കി​​ത്സാ​​ർ​​ഥം പി​​​ന്നീ​​​ട് മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.